മക്ക: മുസ്ദലിഫയിൽ നടന്ന പുഷ്പമേളയിൽ പ്രദർശനത്തിനൊരുക്കിയ പൂച്ചെടികൾ മക്കയുടെ വിവിധ ഭാഗങ്ങളിൽ നട്ടുപിടി പ്പിച്ചു. മുനിസിപ്പാലിറ്റിക്ക് കീഴിലെ ഗാർഡൻ വകുപ്പാണ് നടപാതകൾക്ക് വശങ്ങളിലും പൊതു സ്ഥലങ്ങളിലും പൂച്ചെടികൾ വെച്ചുപിടിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് മുസ്ദലിഫയിലൊരുക്കിയ പുഷ്പമേള സമാപിച്ചത്.
മക്കയിലെ ആദ്യ പുഷ്പമേളയായിരുന്നു ഇത്. ദശലക്ഷം പൂച്ചെടികളാണ് പ്രദർശനത്തിനൊരുക്കിയിരുന്നത്.അതേ സമയം, പുഷ്പമേള കഴിഞ്ഞ ശേഷം പൂക്കൾ മുഴുവനും നശിപ്പിച്ചതായ സാമൂഹമാധ്യമങ്ങളിലെ പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുനിസിപ്പാലിറ്റി വക്താവ് എൻജി. റാഇദ് സമർഖന്ദി പറഞ്ഞു. പുഷ്പമേള വിജയകമായമായിരുന്നു. ശേഷം സ്വദേശികൾക്കും സന്ദർശകർക്കും പൂക്കൾ വിതരണം ചെയ്തു. അവശേഷിച്ചതിൽ അധികവും റോഡിെൻറ വശങ്ങളിൽ പിടിച്ചിട്ടുണ്ട്. പാടിയ പൂക്കളാണ് നശിച്ചത്. അത് പത്ത് ശതമാനമേ ഉള്ളൂവെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.