സർഗാത്മകതയുടെ ഉയരങ്ങൾ കയറും വിദ്യ പറഞ്ഞ്​ താരമായി മുഹമ്മദ്​ ഹനീഷ്​

റിയാദ്​: അറിവ്​ ചവിട്ടുപടിയാക്കി സർഗാത്മകതയുടെ ഉയരങ്ങൾ താണ്ടുന്ന വഴികൾ പറഞ്ഞുകൊടുത്ത്​ എ.പി.എം മുഹമ്മദ്​ ഹ നീഷ്​ ​െഎ.​എ.എസ് മേളയിൽ താരമായി. ആദ്യത്തെ സെഷൻ അദ്ദേഹത്തി​േൻറതായിരുന്നു. ‘സർഗാത്​മകതയുടെ അറിവും ഒൗന്നത്യങ്ങള ും’ എന്ന വിഷയത്തിൽ വൈജ്ഞാനികതയുടെ അറിയപ്പെടാത്ത ലോകത്തിലൂടെ സഞ്ചരിച്ച രസകരമായ ഒരു മണിക്കൂറാണ്​ അദ്ദേഹം സമ് മാനിച്ചത്​.

അറിവ്​ വ്യത്യസ്​തങ്ങളായ കോണുകളിൽ നിന്നാണ്​ പുതിയ കാലത്ത്​ ലഭിക്കുന്നതെന്നും പലപ്പോഴും വളച ്ചൊടിച്ചതും വികലവുമായതിനാൽ വിശകലനം ബുദ്ധിമുട്ടാവുന്നുണ്ടെന്നും മുഹമ്മദ്​ ഹനീഷ്​ പറഞ്ഞു. മനുഷ്യനും സമൂഹവും തമ്മിലുള്ള പാരസ്​പര്യവും കൂടാതെ ആഴത്തിലുള്ള വായനയും കൊണ്ടാണ്​ യഥാർഥത്തിലുള്ള അറിവ്​ സമ്പാദിക്കാനാവുന്നത്​.

ആ അറിവ്​ പരസ്​പരം പങ്കുവെക്കു​േമ്പാഴാണ്​ നാം ആർജ്ജിച്ച ജ്ഞാനത്തിന്​ ചൈതന്യം കൈവരുന്നത്​. സത്യം, വിശ്വസ്​തത, സഹജീവി സ്​നേഹം, അനുതാപം എന്നീ ഘടകങ്ങൾ ഒരു മനുഷ്യനിൽ സമ്മേളിക്കു​േമ്പാൾ അറിവി​​​െൻറ അടിസ്ഥാനത്തിൽ സർഗാത്മകതയുടെ ഉയരങ്ങൾ താണ്ടൽ എളുപ്പമാകും. കലിംഗ യുദ്ധം കഴിഞ്ഞപ്പോൾ വിജയത്തി​​​െൻറ നെറുകയിൽ നിന്നുകൊണ്ട്​ അശോകചക്രവർത്തി എല്ലാ യുദ്ധങ്ങളോടും വിടചൊല്ലി അഹിംസയുടെ പ്രവാചകനായത്​ മേൽപറഞ്ഞ ഗുണങ്ങൾ അദ്ദേഹത്തിൽ ​സമ്മേളിച്ചതുകൊണ്ടാണ്​.

അറിവിനോടൊപ്പം വേണ്ടുന്ന മനുഷ്യ ഗുണങ്ങളാണവ. കഠിനാധ്വാനം, ഒരിക്കലും പരാജയപ്പെടില്ല എന്ന ആത്മവിശ്വാസം തുടങ്ങിയ ഗുണങ്ങൾ കൊണ്ട്​ സർഗാത്മകതയുടെ ഉയരങ്ങൾ താണ്ടാൻ കഴിയുമെന്നും അദ്ദേഹം വി​ദ്യാർഥികളെ ഉപദേശിച്ചു. സോ​ക്രട്ടീസ്​ മുതൽ കബീർദാസ്​ വരെയുള്ളവരെ ഉദാഹരിച്ചുകൊണ്ടുള്ള അദ്ദേഹത്തി​​​െൻറ ക്ലാസ്​ ഒരു വൈജ്ഞാനിക സാഗര തീരത്ത്​ കാറ്റുകൊണ്ടിരിക്കുന്ന അനുഭൂതിയാണ്​ സമ്മാനിച്ചതെന്ന്​ ക്ലാസിൽ പ​െങ്കടുത്ത വിദ്യാർഥി പ്രതികരിച്ചു. കൊച്ചി മെട്രോയുടെ മാനേജിങ്​ ഡയറക്​ടറാണ്​ എ.പി.എം മുഹമ്മദ്​ ഹനീഷ്​. ക്ലാസ്​ കഴിഞ്ഞിറങ്ങിയപ്പോൾ രക്ഷിതാക്കളും കുട്ടികളും സെൽഫിയെടുക്കാൻ അദ്ദേഹത്തെ പൊതിഞ്ഞു.

Tags:    
News Summary - muhammed haneesh-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.