ഐ.സി.എഫ് മാസ്റ്റർ മൈൻഡ് -23 ക്വിസ് മത്സര ജേതാവായ മുഹമ്മദ് ഫാദിലിനുള്ള ഉപഹാരം സി. മുഹമ്മദ് ഫൈസിയും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തനൂരും ചേർന്ന്
നൽകുന്നു
യാംബു: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷനൽ കൗൺസിൽ സംഘടിപ്പിച്ച ‘മാസ്റ്റർമൈൻഡ് 23’ രാജ്യാന്തര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യാംബു ഇമാം ഗസ്സാലി മദ്രസ വിദ്യാർഥിയായ മുഹമ്മദ് ഫാദിലിനെ ഐ.സി.എഫ് യാംബു സെൻട്രൽ കമ്മിറ്റി അനുമോദിച്ചു.
ഐ.സി.എഫ് മീലാദ് കാമ്പിയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രതിഭകൾ മത്സരത്തിൽ മാറ്റുരച്ചിരുന്നു. സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിലാണ് ഫാദിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇമാം ഗസ്സാലി മദ്റസയിൽ നടന്ന അനുമോദന പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തനൂരും ചേർന്ന് ഫാദിലിന് ഫലകം നൽകി ആദരിച്ചു. ചടങ്ങിൽ ആഷിഖ് സഖാഫി പൊന്മള സ്വാഗതവും അലി കളിയാട്ടുമുക്ക് നന്ദിയും പറഞ്ഞു. ഐ.സി.എഫ് യാംബു സെൻട്രൽ വെൽഫെയർ സെക്രട്ടറി ഗഫൂർ ചെറുവണ്ണൂരിന്റെ മകനും യാംബു അൽ മനാർ ഇന്റർ നാഷനൽ സ്കൂൾ വിദ്യാർഥിയുമാണ് മുഹമ്മദ് ഫാദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.