റിയാദ്: കഴിഞ്ഞയാഴ്ച ബുറൈദയിൽ മരിച്ച മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് അയ്യൂബിെൻറ (55) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 30 വർഷമായി ബുറൈദയിലാണ് ജോലി ചെയ്തിരുന്നത്.
സാമൂഹിക പ്രവർത്തകനായ അദ്ദേഹം കെ.എം.സി.സിയിലും സമസ്ത ഇസ്ലാമിക് സെൻററിലും (എസ്.ഐ.സി) പ്രവർത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഖമറുൽ ഇസ്ലാം ഹുദവി, ഖമർഷാന, ഖമറുനാസിയ, ആയിഷ മിൻഹ. മൃതദേഹം നാട്ടിലെത്തിക്കാൻ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂർ നിയമനടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.