മദീന: ഇസ്ലാം ബഹുസ്വര സമൂഹത്തിെൻറ നിലനില്‍പിനെ അംഗീകരിക്കുന്ന മതമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം സെനുദ്ദീന്‍ പറഞ്ഞു. മനുഷ്യെൻറ ചിന്താസ്വാതന്ത്ര്യത്തിനും ആശയ പ്രകാശനത്തിനും പവിത്രത നല്‍കുന്ന മതമാണ് ഇസ്ലാം.ആശയങ്ങളെ അടിച്ചേല്‍പിക്കുന്നതും നിര്‍ബന്ധ മതപരിവര്‍ത്തനവും ഒരിക്കലും അതനുവദിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മദീനയിൽ തനിമ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ബഷീര്‍ കോഴിക്കോട് സെക്രട്ടറി മുനീര്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.