ജിദ്ദ: വരാൻ പോകുന്ന പൊതു തെരെഞ്ഞെടുപ്പിൽ പ്രവാസികളുടെ പങ്ക് നിർണായകമാകുമെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷററും എം.പിയുമായ പി.വി അബ്്ദുൽ വഹാബ്. പ്രോക്‌സി വോട്ട് സംവിധാനം വരികയാണെങ്കിൽ അത് മതേതരകക്ഷികൾക്ക് കൂടുതൽ ശക്തിപകരും. അതുകൊണ്ട് എല്ലാ പ്രവാസികളും വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്നു ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിദ്ദ കെ.എം.സി.സി സെൻട്രൽ പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ.എം.സി.സി കുടുംബസുരക്ഷാ പദ്ധതിയുടെ ഭാഗമായവരിൽ മരിച്ചവർക്കും, രോഗികൾക്കുള്ള ഫണ്ട് പി.വി അബ്്ദുൽ വഹാബ് എം.പി കൈമാറി. അബു ഇരിങ്ങാട്ടിരി, വി.പി മുഹമ്മദലി, നിസാം മമ്പാട്, അൻവർ ചേരങ്കൈ, സി.കെ എ റസാഖ്, വി.പി മുസ്തഫ, വി.പി അബുറഹ്മാൻ, അബ്്ദുല്ല പാലേരി, പി.സി.എ റഹ്മാൻ, സി.സി കരീം, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്‌ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഒഴുകൂർ എന്നിവർ സംസാരിച്ചു. അരിമ്പ്ര അബൂബക്കർ സ്വാഗതവും അസീസ് കോട്ടോപ്പാടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.