ജിദ്ദ: കഴിഞ്ഞ ദിവസം ആരംഭിച്ച കാൻ ചലച്ചിത്രോത്സവത്തിലെ പ്രധാന ശ്രദ്ധകേന്ദ്രങ്ങളിലൊന്ന് സൗദി പവലിയൻ ആണ്. ഇതാദ്യമായാണ് സൗദി അറേബ്യ കാൻ മേളയിൽ പെങ്കടുക്കുന്നത്. സൗദി ഫിലിം കൗൺസിലിെൻറ ആഭിമുഖ്യത്തിലാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. കൗൺസിൽ സി.ഇ.ഒ ഫൈസൽ ബൽത്യൂറിെൻറ നേതൃത്വത്തിൽ 40 ലേറെ സൗദി പ്രതിനിധികൾ കാനിൽ എത്തിയിട്ടുണ്ട്. യുവ ചലച്ചിത്ര പ്രവർത്തകരുടെ ഒമ്പതു ഹൃസ്വ ചിത്രങ്ങളാണ് സൗദിയുടെതായി കാനിൽ പ്രദർശിപ്പിക്കുന്നത്. മേളയിലെ ഷോർട്ട് ഫിലിം കോർണറിൽ 14, 15 തിയതികളിൽ ഇവ പ്രദർശിപ്പിക്കും. ഒരു വംശീയവാദിയുടെ ജോലിക്കാരിയുടെ കഥപറയുന്ന മിശാൽ അൽജാസിൽ സംവിധാനം ചെയ്ത ‘ഇൗസ് സുമിയാതി ഗോയിങ് ടു ഹെൽ’, സൗദിയുടെ കാപ്പി ൈപതൃകം ചിത്രീകരിച്ച സെബ അല്ലുഖ്മാനിയുടെ ‘അൽകൈഫ്’ എന്നിവയാണ് ഇതിൽ പ്രധാനം. മറാം തൈബ, തൽഹ ബി, അലി അൽകൽതാമി, ഫൈസൽ അൽഉതൈബി, മുസാബ് അൽഅമ്രി, മുജ്തബ സഇൗദ് എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. ഇതിനൊപ്പം മഅൻ ബിയും തൽഹ ബിയും നിർമിച്ച ഒരു സംഗീത ചിത്രവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.