റിയാദ്: ഗസ്സ മുനമ്പിൽ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ക്ഷേമ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു) പ്രവർത്തനം അവസാനിപ്പിക്കണമെന്ന ‘പീസ് കൗൺസിൽ’ പ്രസ്താവനകളെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഇത്തരം നിലപാടുകൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഫലസ്തീൻ അഭയാർഥികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
യു.എൻ പൊതുസഭയുടെ പ്രത്യേക പ്രമേയപ്രകാരം രൂപവത്കരിച്ച യു.എൻ.ആർ.ഡബ്ല്യുവിെൻറ പ്രവർത്തനം, അഭയാർഥി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ തുടരേണ്ടത് അനിവാര്യമാണ്. ഏജൻസിയുടെ കാലാവധി അവസാനിപ്പിക്കാനോ അധികാരങ്ങൾ വെട്ടിച്ചുരുക്കാനോ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും അറബ് ലീഗ് വ്യക്തമാക്കി.
നിലവിലെ ദുരന്ത പശ്ചാത്തലത്തിൽ ഗസ്സയിലെ ദശലക്ഷക്കണക്കിന് അഭയാർഥികൾക്ക് ദുരിതാശ്വാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ നൽകുന്നതിൽ യു.എൻ.ആർ.ഡബ്ല്യുവിെൻറ പങ്ക് സമാനതകളില്ലാത്തതാണ്. ഫലസ്തീനികളുടെ മാനുഷിക ആവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ഏജൻസിയെ സംരക്ഷിക്കാനും, അതിനെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.