ബുറൈദയിൽ നാളെ രുചിമേളവും ആഘോഷവും; ആവേശമാകാൻ ‘ദംദം ബിരിയാണി റോഡ്​ ഷോ’

ബുറൈദ: സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ആവേശത്തിലാഴ്ത്തിയ രാജ്യത്തെ ഏറ്റവും വലിയ ബിരിയാണി പോരാട്ടം ഇനി ബുറൈദയിൽ! വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ‘വിജയ് ദം ദം ബിരിയാണി കോൺടെസ്​റ്റി​െൻറ’ ആവേശകരമായ റോഡ്​ ഷോ നാളെ (ശനിയാഴ്​ച) ബുറൈദയിലെ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ അരങ്ങേറും.

മത്സരത്തിനായി ഇതിനകം രജിസ്​റ്റർ ചെയ്ത രുചിവിദഗ്ധർ മാറ്റുരയ്ക്കുന്ന ലാറ്ററൽ എൻട്രി മത്സരമാണ് ഈ റോഡ് ഷോയുടെ പ്രധാന ആകർഷണം. പ്രശസ്ത അൽ ഹൊഖൈർ ഗ്രൂപ്പ്​ ചീഫ്​ ഷെഫ്​ ടി.കെ. മഷ്​ഹൂദ്​, മാരിയറ്റ്​ ഇൻറർനാഷനൽ ഹോട്ടൽ ഷെഫ്​ ഫാസിൽ എന്നിവരാണ് രുചിയുടെ തമ്പുരാക്കന്മാരെ കണ്ടെത്താൻ വിധികർത്താക്കളായെത്തുന്നത്. കേവലമൊരു പാചക മത്സരമെന്നതിനപ്പുറം, പ്രവാസികൾക്ക് കുടുംബസമേതം ഒത്തുചേരാനും ആഘോഷിക്കാനും സാധിക്കുന്ന വലിയൊരു സാംസ്കാരിക-സൗഹൃദ സംഗമമായാണ് ഈ റോഡ് ഷോ അണിയറയിൽ ഒരുങ്ങുന്നത്.

പാട്ടും ഡാൻസും സമ്മാനമഴയും!

‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി ഒരുക്കുന്ന ഈ മെഗാ ഇവൻറിന് മാറ്റുകൂട്ടാൻ ജനപ്രിയ അവതാരകൻ സജിൻ നിഷാൻ എത്തും. പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വിനോദ പരിപാടികൾക്ക്​ കൊഴുപ്പേകാൻ യുവ ഗായകരായ അക്ഷയ്​ സുധീർ, അഞ്​ജലി സുധീർ, ദർഷിത്​ രതീഷ്​ എന്നിവർ വേദിയിൽ അണിനിരക്കും. കാണികൾക്കായി പ്രത്യേക ഗെയിമുകളും മറ്റ് ആക്ടിവിറ്റികളും ഉണ്ടായിരിക്കുന്നതാണ്.

ഇതിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ നിരവധി സമ്മാനങ്ങൾ കൈനിറയെ നേടാനുള്ള സുവർണ്ണാവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ വൻ വിജയകരമായി ബിരിയാണി താരങ്ങളെ തെരഞ്ഞെടുത്തതിന് ശേഷമാണ് ‘വിജയ് ദം ദം ബിരിയാണി കോൺടെസ്​റ്റ്​’ ഇപ്പോൾ സൗദി അറേബ്യയിലും ആവേശത്തി​െൻറ പുതിയ വേലിയേറ്റം സൃഷ്​ടിച്ച്​ മുന്നേറുന്നത്​.

ലുലു, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, കാഫ് ലോജിസ്​റ്റിക്സ്, ടാക്സ് പോയിൻറ്​, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി എന്നിവരാണ് ഈ മെഗാ ഇവൻറി​െൻറ മുഖ്യ പ്രായോജകർ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0573728259, 0593808043

Tags:    
News Summary - Food Festival and Celebration in Buraidah Tomorrow; 'Dum Dum Biryani Roadshow' to Add to the Excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.