‘പാസ്‌പോർട്ട് ഫീസ് വർധന പ്രവാസികളോടുള്ള കടുത്ത അനീതി’

റിയാദ്: പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ ഫീസ് കുത്തനെ വർധിപ്പിച്ചത് പ്രവാസികളോട് കാണിച്ച കടുത്ത അനീതിയാണെന്ന് റിയാദ് ഒ.ഐ.സി.സി മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പ്രസ്താവിച്ചു. ഗൾഫിലെ സമീപകാല സംഘർഷങ്ങൾ കാരണം നിരവധി പേർക്ക് ജോലി നഷ്ടപ്പെടുകയും ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാരിെൻറ ഈ ഇരുട്ടടി. പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് 285 സൗദി റിയാലിൽ നിന്ന് ഒറ്റയടിക്ക് 485 റിയാലായി ഉയർത്തിയത് കുറഞ്ഞ ശമ്പളക്കാരായ ലക്ഷക്കണക്കിന് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുകയും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്യും.

രാജ്യത്തിെൻറ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ ഈ ഫീസ് വർധനവ് അടിയന്തരമായി പിൻവലിക്കണം. ഇതിനെതിരെ പ്രവാസി സമൂഹവും രാഷ്ട്രീയ നേതൃത്വവും ശക്തമായി രംഗത്തുവരണമെന്നും, കേരള സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രവാസികളുടെ ആശങ്കകൾ കേന്ദ്രത്തിെൻറ ശ്രദ്ധയിൽപ്പെടുത്തി അനുകൂല നടപടി സ്വീകരിക്കണമെന്നും അബ്ദുല്ല വല്ലാഞ്ചിറ അഭ്യർത്ഥിച്ചു.

Tags:    
News Summary - Passport fee hike is a severe injustice to expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.