ദമ്മാം: ‘നൂറ് പ്രകാശവർഷങ്ങൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന സമസ്തയുടെ സെൻറ്റിനറി ആഘോഷങ്ങളുടെ ഭാഗമായി ദമ്മാമിൽ ‘അസ്സുഫ്ഫ നാട്ടുദർസി’ന് തുടക്കമായി. പ്രവാചകെൻറയും അനുചരന്മാരുടെയും മാതൃക പിന്തുടരുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ രചിച്ച ‘അൽ വജീസ്’ എന്ന ഗ്രന്ഥമാണ് നാട്ടുദർസിൽ പഠനവിധേയമാക്കുന്നത്. അഞ്ചുലക്ഷം പഠിതാക്കൾ ഒരേ സമയം പഠിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടിൽ ആരംഭിച്ച നാട്ടുദർസുകളുടെ ഭാഗമായാണ് പ്രവാസലോകത്തും ഐ.സി.എഫ് നാട്ടുദർസുകൾ സംഘടിപ്പിക്കുന്നത്.
ഗ്രന്ഥകർത്താവിൽ നിന്ന് നേരിട്ട് അനുമതിയും പ്രത്യേക പരിശീലനവും ലഭിച്ച ഉസ്താദുമാരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ഓരോ യൂനിറ്റുകളിലും പ്രത്യേകം സജ്ജീകരിച്ച 30 ക്ലാസുകൾക്ക് ശേഷം, സമസ്ത സെൻറ്റിനറി സമ്മേളന നഗരിയായ വാദി ഹറമൈനിയിൽ വെച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേരിട്ട് പഠിതാക്കൾക്ക് ദർസ് നടത്തുന്നതോടെ നാട്ടുദർസ് പരിസമാപ്തിയാകും. സൈഹാത്ത് ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദമ്മാം റീജ്യൻ പ്രസിഡൻറ് അഹമ്മദ് നിസാമി നാട്ടുദർസ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം സഖാഫി ആദ്യ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ഐ.സി.എഫ് ഇൻറർനാഷനൽ സെക്രട്ടറി സലിം പാലച്ചിറ, നാഷനൽ സെക്രട്ടറി ടി.പി. അഷറഫ്, റീജനൽ ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല, സെക്രട്ടറിമാരായ ഹർഷദ് എടയന്നൂർ, മുസ്തഫ മുക്കൂട് എന്നിവർ പ്രസംഗിച്ചു. യൂനിറ്റ് പ്രസിഡന്റ് കരീം സഖാഫി സ്വാഗതവും അബ്ബാസ് ഇയ്യാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.