സൗദിക്കും ബഹ്റൈനുമിടയിലെ കിങ് ഫഹദ് കോസ്‌വേ
യാംബു: കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സന്ദർശകർ ബഹ്‌റൈനിലെത്തിയത് സൗദി അറേബ്യയിൽനിന്ന്. 3.3 കോടി ആളുകളാണ് സൗദി-ബഹ്റൈന്‍ കോസ്‌വേ കടന്നുചെന്നത്. 2024ൽ രാജ്യത്തിന്റെ കര അതിർത്തികൾ കടക്കുന്ന യാത്രക്കാരുടെ മൊത്തം എണ്ണം 6.59 കോടിയായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച സ്ഥിതി വിവരറിപ്പോർട്ടിൽ വ്യക്തമാക്കി.
സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് സൗദി കിഴക്കൻ പ്രവിശ്യക്കും മനാമക്കും ഇടയിലെ കിങ് ഫഹദ് കോസ്‌വേ. കഴിഞ്ഞ വര്‍ഷം ഇതിലൂടെ 3.3 ആളുകൾ സഞ്ചരിച്ചു. കോസ്‌വേ സ്ഥാപിതമായ ശേഷം ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. 1986 നവംബര്‍ 26 നാണ് പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 25 കിലോമീറ്ററാണ് നീളം. മൂന്നര പതിറ്റാണ്ട് പിന്നിട്ട പാലം അതി മനോഹരമായ നിർമിതികളിലൊന്ന് കൂടിയാണ്. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിനും ബഹ്‌റൈനിലെ അൽജസ്‌റക്കും ഇടയിലാണ് ഇത്.
ദിനംപ്രതി പതിനായിരങ്ങളാണ് ഈ പാലം വഴി സഞ്ചരിക്കുന്നത്. പ്രതിമാസം 10 ലക്ഷത്തിലധികം വാഹനങ്ങൾ ഈ പാലത്തിലൂടെ കടന്നുപോകുന്നതായിട്ടാണ് കണക്ക്. സൗദിയിൽനിന്ന് ബഹ്റൈനിലേക്കുള്ള മൊത്തം കര യാത്രക്കാരുടെ ഗതാഗതത്തിന്റെ 49.9 ശതമാനം ഈ കോസ്‌വേ വഴിയാണ്. മേഖലയിലെ ഏറ്റവും തിരക്കേറിയ കോസ്‌വേയുടെ തന്ത്രപരമായ പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ നഗരങ്ങൾക്കും അയൽ രാജ്യങ്ങൾക്കും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനുമുള്ള ‘സൗദി വിഷൻ 2030’ന്റെലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന്റെഭാഗമായി വിവിധ പദ്ധതികൾ വിജയം കണ്ടതും വലിയ നേട്ടമായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.