രാ​ജ്യ​ത്തെ 60 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ വെ​ർ​ച്വ​ലാ​യി സ്‌​കൂ​ളു​ക​ളി​ൽ തി​രി​ച്ചെ​ത്തി

യാം​ബു: ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ ര​ണ്ടാം സെ​മ​സ്​​റ്റ​റി​ലെ വി​ദൂ​ര​പ​ഠ​ന​ത്തി​നാ​യി രാ​ജ്യ​ത്തെ 60 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ഞാ​യ​റാ​ഴ്ച വീ​ണ്ടും വെ​ർ​ച്വ​ലാ​യി സ്കൂ​ളു​ക​ളി​ൽ തി​രി​ച്ചെ​ത്തി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും സ്​​കൂ​ൾ അ​ധി​കൃ​ത​രും എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ഇ​തി​നാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം 2020 ആ​ഗ​സ്​​റ്റ്​ 30നാ​ണ് ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തോ​ടെ ആ​രം​ഭി​ച്ച അ​ധ്യ​യ​ന വ​ർ​ഷം ര​ണ്ട​ര മാ​സ​ക്കാ​ലം​കൂ​ടി ഇ​തേ രീ​തി​യി​ൽ തു​ട​രാ​ൻ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. 'മ​ദ്‌​റ​സ​ത്തീ'​എ​ന്ന ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ പോ​ർ​ട്ട​ലാ​യ 'ഐ​ൻ'​ചാ​ന​ലു​ക​ളും (23 സാ​റ്റ​ലൈ​റ്റ് ചാ​ന​ലു​ക​ൾ) യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളും വെ​ർ​ച്വ​ൽ ന​ഴ്‌​സ​റി ആ​പ്പും വ​ഴി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

ന​ഴ്‌​സ​റി സ്‌​കൂ​ളു​ക​ൾ മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ത​ല​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ശീ​ത​കാ​ല അ​വ​ധി​ക്കു​ശേ​ഷ​മാ​ണ് ഞാ​യ​റാ​ഴ്ച വീ​ണ്ടും സ​ജീ​വ​മാ​യ​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ ഭാ​ഗ​മാ​യി 62 ല​ക്ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഓ​രോ ഘ​ട്ട​ത്തി​ലും വി​ത​ര​ണം ചെ​യ്യു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി എ​ടു​ത്ത​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ് സൈ​റ്റി​ലും ഇ​ല​​ക്​​ട്രോ​ണി​ക്സ് പ്ലാ​റ്റ്ഫോം വ​ഴി​യും അ​റി​യി​ക്കു​ന്നു.

'മ​ദ്റ​സ​ത്തീ'​ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ക്കാ​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ത​ത് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് മ​ന്ത്രാ​ല​യം ന​ൽ​കി​യി​ട്ടു​ണ്ട്. ര​ക്ഷി​താ​ക്ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു ത​വ​ണ ഇ​തി​നാ​യി അ​ത​ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാം. വി​ദൂ​ര​പ​ഠ​ന പ്ര​ക്രി​യ​യു​ടെ വി​ജ​യ​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പൂ​ർ​ണ സ​ഹ​ക​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ന​ൽ​കു​ന്ന​തി​ൽ മ​ന്ത്രാ​ല​യം സ​ന്തു​ഷ്​​ടി അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി എ​ല്ലാ​വ​രും കൂ​ടു​ത​ൽ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ സൗ​ദി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് പ​ക​ർ​ന്നു​ന​ൽ​കി​യ​താ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി മാ​റി​യ​താ​യും വി​ല​യി​രു​ത്തു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.