പണമിടപാട്​ നിരീക്ഷണം കൂടുതൽ കർശനമാകുന്നു; ജാഗ്രത പാലിക്കാൻ നിർദേശം

ദ​മ്മാം: രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തേ​ക്കു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ പ​ണ​മി​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത്​ പു​തി​യ വ​ർ​ഷം മു​ത​ൽ സൗ​ദി അ​റേ​ബ്യ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു. നി​ല​വി​ലെ നി​യ​മ പ​രി​ധി​ക​ളെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ ബോ​ധ്യ​മി​ല്ലാ​തെ നി​ര​വ​ധി പേ​ർ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു കേ​സു​ക​ളി​ൽ കു​ടു​ങ്ങു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 10ഒാ​ളം മ​ല​യാ​ളി​ക​ളാ​ണ്​ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ര​ഹ​സ്യ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

പ​ണം കൈ​മാ​റാ​ൻ ഏ​റ്റ​വും എ​ളു​പ്പ​മാ​ർ​ഗ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ തൊ​ട്ട​ടു​ത്ത മു​റി​ക​ളി​ലു​ള്ള​വ​ർ പോ​ലും ത​മ്മി​ൽ ഇ​പ്പോ​ൾ ​ഡി​ജി​റ്റ​ൽ ട്രാ​ൻ​സാ​ക്ഷ​നാ​ണ്​ ന​ട​ത്തു​ന്ന​ത്. നേ​രി​ട്ട​ല്ലാ​തെ ഒാ​ൺ​ലൈ​നാ​യു​ള്ള ഇ​ത്ത​രം ചെ​റി​യ പ​ണ​മി​ട​പാ​ടു​ക​ൾ പോ​ലും രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്നും നി​രീ​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും പ​ല​ർ​ക്കും അ​റി​യി​ല്ല. ഒ​രു അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ ക​ണ​ക്കി​ൽ ക​വി​ഞ്ഞ തു​ക അ​യ​ച്ചാ​ൽ മാ​ത്ര​മേ കു​റ്റ​ക്കാ​രാ​കൂ എ​ന്നാ​ണ്​ പ​ല​രും ധ​രി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്.എ​ന്നാ​ൽ ഒ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന​ക​ത്തു​ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ചെ​റു​താ​െ​ണ​ങ്കി​ലും ഒ​രേ സ​മ​യം നി​ര​വ​ധി പേ​ർ പ​ണം കൈ​മാ​റു​ന്ന​ത്​ നി​രീ​ക്ഷ​ണ​ത്തി​നും ചോ​ദ്യം ചെ​യ്യ​ലി​നും ഇ​ട​യാ​ക്കും.

അ​തു​പോ​ലെ ത​ന്നെ നാ​ട്ടി​ലെ ഒ​രേ അ​ക്കൗ​ണ്ടി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്ന്​ പ​ല​ർ പ​ണ​മ​യ​ക്കു​ന്ന​തും ഒ​രാ​ൾ ത​ന്നെ പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​തും നി​രീ​ക്ഷി​ക്ക​​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഇ​ഖാ​മ​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ സൗ​ദി മോ​ണി​റ്റ​റി​ങ്​​ ഏ​ജ​ൻ​സി​ക്ക്​ ഇ​ത്​ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​തെ സ്വ​രൂ​പി​ച്ച ശ​മ്പ​ള​മോ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളോ ഒ​രാ​ൾ​ക്ക്​ ഒ​റ്റ​ത്ത​വ​ണ​യാ​യി നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന​തി​ന്​ പ്ര​യാ​സ​മി​ല്ല.

എ​ന്നാ​ൽ ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം ശ​മ്പ​ളം സ്വീ​ക​രി​ച്ച​തി​െൻറ ബാ​ങ്ക്​ രേ​ഖ​യോ ക​മ്പ​നി​യു​ടെ സ​മ്മ​ത​പ​ത്ര​മോ ഹാ​ജ​രാ​ക്കേ​ണ്ടി വ​രും. പ​ണ​മ​യ​ക്കു​േ​മ്പാ​ൾ ബാ​ങ്ക്​ ഈ ​രേ​ഖ​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഇ​ത്ത​രം ആ​ളു​ക​ൾ സം​ശ​യി​ക്ക​പ്പെ​ടു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​കും. നാ​ട്ടി​​ലേ​ക്കു​ള്ള പ്ര​ള​യ​കാ​ല സ​ഹാ​യ​മാ​യി ഒ​രാ​ൾ പ​ല​രി​ൽ​നി​ന്നാ​യി ചെ​റി​യ തു​ക​ക​ൾ സ്വീ​ക​രി​ച്ച​താ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ്​ പി​ടി​യി​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

ചി​ല​ർ നാ​ട്ടി​ലേ​ക്ക്​ പ​ല​ത​വ​ണ സ​ഹാ​യ​മ​യ​ച്ച​തും കേ​സി​ന്​ കാ​ര​ണ​മാ​യി. ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ൽ​കി​യ​വ​രേ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്​ എ​ന്ന​താ​ണ്​ അ​തി​പ്ര​ധാ​നം. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ച്ച ഒ​രാ​ൾ കാ​ര​ണ​മാ​യി കാ​ണി​ച്ച​ത്​്​ ചാ​രി​റ്റി എ​ന്നാ​യി​രു​ന്നു. ഈ ​പ​ണം നാ​ട്ടി​ലേ​ക്ക്​ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല ഇ​യാ​ളു​ടെ ബാ​ങ്ക്​ ഇ​ട​പാ​ടു​ക​ൾ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഒ​രു ത​ര​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സൗ​ദി​യി​ൽ അം​ഗീ​കൃ​ത​മ​ല്ല. നി​യ​മ​ങ്ങ​ൾ നേ​ര​ത്തെ മു​ത​ൽ നി​ല​വി​ലു​ണ്ടെ​ങ്കി​ലും പു​തി​യ വ​ർ​ഷം മു​ത​ൽ നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ക​യാ​ണ​ന്നും നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത പ​ണ​മി​ട​പാ​ടു​ക​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ഈ ​രം​ഗ​ത്തു​ള്ള വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.