റിയാദ്​ ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതിയംഗം അഡ്വ. എം. ലിജു സംസാരിക്കുന്നു

മാധ്യമങ്ങളോട് മോദിക്കും പിണറായിക്കും ഒരേ സമീപനം -അഡ്വ. എം. ലിജു

റിയാദ്: ജനാധിപത്യത്തെ ഫാഷിസം വിഴുങ്ങുന്ന ദുരന്തമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്ന് കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി അംഗം അഡ്വ. എം. ലിജു. ജനാധിപത്യത്തി​െൻറ അടിസ്ഥാനശിലകളായ ലജിസ്​ളേറ്റീവ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവിടങ്ങളിലെല്ലാം സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നു. റിയാദ്​ ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘ഇന്ത്യയുടെ ഉയിര്‍പ്പ് 2024’ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സി.ബി.ഐ ഡയറക്ടറെ അര്‍ധരാത്രി സ്ഥാനഭ്രഷ്​ടനാക്കി. ഭരണം നിയന്ത്രിക്കുന്ന സിവില്‍ സർവിസിലെ ഉന്നതര്‍ സംഘ്പരിവാറിന് കീഴ്‌പ്പെട്ടിരിക്കുന്നു. ജനാധിപത്യത്തി​െൻറ നാലാം തൂണായ മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനം ഇല്ലാതായി. സര്‍ക്കാരി​െൻറ അഴിമതിയും കെടുകാര്യസ്ഥതയും റിപ്പോര്‍ട്ട് ചെയ്താല്‍ റെയ്ഡും കേസും നേരിടണം. മാത്രമല്ല മാനനഷ്​ടകേസ് ഫയല്‍ ചെയ്ത് മാധ്യമ പ്രവര്‍ത്തകരോട് പക തീര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോടുളള സ്വീപനത്തില്‍ പിണറായിക്കും മോദിക്കും ഒരേ സമീപനമാണെന്നും എം. ലിജു കൂട്ടിച്ചേർത്തു.

മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡൻറ്​ ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് കറ്റാനം ആമുഖ പ്രഭാഷണം നടത്തി. ഒരു പതിറ്റാണ്ടിലേറെ ജില്ലാ ഒ.ഐ.സി.സിയെ നയിച്ച സുഗതന്‍ നൂറനാടിനെ എം. ലിജു പ്രശംസാഫലകം നല്‍കി ആദരിച്ചു. ഗ്ലോബല്‍ പ്രസിഡൻറ്​ കുമ്പളത്ത് ശങ്കരന്‍പിളളക്കും അഡ്വ. എം. ലിജുവിനും ജില്ലാ പ്രസിഡൻറ്​ ശരത് സ്വാമിനാഥന്‍ പ്രശംസാ ഫലകം സമ്മാനിച്ചു.

ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന വിദ്യാഭ്യാസ സഹായ പദ്ധതി എം. ലിജു ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഇടതു അനുഭാവി കായംകുളം സ്വദേശി സുധിര്‍ അബ്​ദുല്‍ മജീദിനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, ഫൈസല്‍, സുഗതന്‍ നൂറനാട്, ഷഫീക് പൂരക്കുന്ന്, മജീദ് ചിങ്ങോലി, ഷാജി സോണ, സൈഫ് കായംകുളം, റഹ്​മാന്‍ മുനമ്പത്ത്, ഷാജഹാന്‍ കല്ലമ്പലം, അബ്​ദുല്‍ വാഹിദ്, ഹാഷിം ചീയാംവെളി എന്നിവര്‍ സംസാരിച്ചു.

ജോമോന്‍ ഓണമ്പള്ളില്‍, സന്തോഷ് വിളയില്‍, അനീഷ് ഖാന്‍, ഷിബു ഉസ്മാന്‍, അനീസ് കാര്‍ത്തികപ്പള്ളി, ആഘോഷ്, റഫീഖ് വെട്ടിയര്‍, ജലീല്‍ ആലപ്പുഴ, പി.കെ. അറാഫത്ത്, ഷൈജു നമ്പലശേരില്‍, സുരേഷ് മങ്കാകുഴി, ജയമോന്‍, വര്‍ഗീസ് ബേബി, മുജീബ് കായംകുളം, ജയിംസ് മാങ്കംകുഴി, സണ്ണി അലക്‌സ്, സുരേഷ് പീറ്റര്‍, ഇസ്ഹാഖ് ലൗഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല ജനറല്‍ സെക്രട്ടറി ഷെബീര്‍ വരിക്കപ്പള്ളി സ്വാഗതവും ട്രഷറര്‍ ബിജു വെണ്മണി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.