റിയാദ്: 2019 ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രം എന്താക്കി മാറ്റും എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് എഴുത്തുകാരൻ എം.എൻ കാരശ്ശേരി പറഞ്ഞു. മതേതര രാഷ്ട്രീയപാർട്ടികൾ ഇത് വേണ്ടത്ര തിരിച്ചറിഞ്ഞാണോ പെരുമാറുന്നത് എന്ന കാര്യത്തിൽ സംശയമുണ്ട്. 2019^ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലേറിയാൽ പിന്നെ ഇന്ത്യയുടെ ചരിത്രം എന്താകും എന്ന ഉത്കണഠ വലുതാണ്. റിയാദിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കാരശ്ശേരി. ഇന്ത്യ 70 വർഷം കൊണ്ട് മതേതര രാഷ്ട്രത്തിൽ നിന്ന് മതരാഷ്ട്രമായി മാറുകയാണ്. എത്രമാത്രം ആപത്താണിത് എന്ന് ഒാർക്കണം. ഇനിയും ബി.ജെ.പി അധികാരത്തിൽ വന്നാൽ ലോക്സഭയുടെ കാലാവധി പത്ത് വർഷമാണെന്ന് തീരുമാനിച്ചാൽ ആരാണ് എതിർക്കാനുണ്ടാവുക. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ആറ് വർഷമാണ് ലോക് സഭ കാലാവധി എന്ന് തുരുമാനിച്ചപ്പോൾ അഞ്ഞൂറ് പാർലമെൻറ് അംഗങ്ങളിൽ 499 പേരും അനകൂലിച്ചെന്ന കാര്യം കാരശ്ശേരി അനുസ്മരിച്ചു. ഇന്ത്യയുടെ ജനാധിപത്യം ഇല്ലാതാവുന്നത് ലോകത്തെ മുഴുവൻ ജനാധിപത്യവിശ്വാസികൾക്കും പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടാക്കും.
ജനാധിപത്യത്തിന് മതങ്ങളെ വിമർശിക്കാതിരിക്കാനാവില്ല. മതങ്ങൾ ജാതിയിലും ഉപജാതിയിലും അധിഷ്ഠിതമാണ്. ജാതിയുള്ളിടത്ത് തുല്യത നടപ്പിലാക്കാനാവില്ല. ജനാധിപത്യം അടിസ്ഥാനപരമായി നീതിയിൽ അധിഷ്ഠിതമാണ്. തുല്യതയില്ലാത്തിടത്ത് ജനാധിപത്യനീതി നടപ്പിലാക്കാനാവില്ല.
ചെേങ്കാട്ട ഇന്ത്യയുടെ ജനാധിപത്യത്തിെൻറ പ്രതിരുപമാണ്, ചരിത്രമാണ്. അതാണ് വിൽക്കുന്നത്. രാജ്യത്തിെൻറ അഭിമാനം സ്വകാര്യ മുതലാളിമാർക്ക് വിൽക്കുകയാണ്. മുതലാളിത്തവും ജാതിവ്യവസ്ഥയും കൊണ്ട് ഒരു രാജ്യം ഇല്ലാതാവുന്നത് സങ്കൽപിക്കാനാവുന്നില്ല. മനുസ്മൃതിയാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ബ്രാഹ്മണ പുരുഷൻമാർക്കും പശുക്കൾക്കും മാത്രമേ മനുസ്മൃതി രക്ഷ നൽകുന്നുള്ളൂ. ശ്രീബുദ്ധെൻറയും ഗാന്ധിജിയുടെയും രാജ്യം, രാമായണവും മഹാഭാരതവും പിറന്ന രാജ്യത്തിെൻറ അവസ്ഥയിന്നെന്താണ്.
അപകടം പിടിച്ച ചരിത്ര മുഹൂർത്തത്തിലാണ് ഇന്ത്യ 2019^ൽ െതരഞ്ഞെടുപ്പിനെ നേരിടാൻ പോവുന്നത്. ഇന്ത്യൻ ജനാധിപത്യത്തിെൻറ ജീവൻമരണപോരാട്ടമായിരിക്കുമത്. ഇത് തിരിച്ചറിയാത്തതുകൊണ്ടാണ് മതേതര രാഷ്ട്രീയ പാർട്ടികൾ പരസ്പരം കലഹിക്കുന്നത്. ഇടതുപക്ഷത്തിന് ആ വാക്കിെൻറ അർഥം തിരിച്ചറിയാൻ കഴിയെട്ട. ചൈന പേരുകൊണ്ട് മാത്രം കമ്യൂണിസ്റ്റ് രാഷ്ട്രമാണ്. ഒന്നാന്തരം മുതലാളിത്ത രാജ്യമാണ്. താൻ ഇസ്ലാം വിരുദ്ധനല്ല. ഒരു മതത്തിനും താൻ എതിരല്ല. മതങ്ങളുടെ രാഷ്ട്രീയത്തിലെ അവിഹിത ഇടപെടലിനെയാണ് എതിർക്കുന്നത്^ കാരശ്ശേരി പറഞ്ഞു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഉബൈദ് എടവണ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷക്കീബ് കൊളക്കാടൻ ഉപഹാരം നൽകി. റിയാദ് ഇന്ത്യൻ ഫ്രൻറ്ഷിപ് അസോസിയേഷൻ പ്രസിഡൻറ് നിബു മുണ്ടപ്പിള്ളി സംബന്ധിച്ചു. ജനറൽ സെക്രട്ടറി സുലൈമാൻ ഉൗരകം സ്വാഗതവും ട്രഷറർ വി.എം അഫ്താബ് റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.