റിയാദ്: സൗദി അറേബ്യയുടെ ചാരിറ്റി സരംഭമായ മിസ്ക് ഫൗണ്ടേഷൻ െഎക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പിട്ടു. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോസ് ഗുട്ടറസ് സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ എന്നിവർ സംബന്ധിച്ച സംബന്ധിച്ച ചടങ്ങിലാണ് മിസ്ക് ഇനീഷ്യേറ്റീവ് സെൻറർ ചെയർമാൻ ബദർ അലാസ്കറും യു.എൻ പ്രതിനിധി ജയതമ വിക്രമനായകയും കരാറിൽ ഒപ്പുവെച്ചത്. ലോകത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 50 മില്യൺ യുവാക്കെള സംഘടിപ്പിക്കാനാണ് പദ്ധതി. സൗദി അറേബ്യയിൽ 60 ശതമാനവും 25 വയസിന് താഴെയുള്ള യുവാക്കളാണ്. സാമൂഹിക സേവന മേഖലയിൽ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.