മക്കയി​ൽ ഭീകരവാദിവേട്ടക്കിടെ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു;  രണ്ടു പേർ പിടിയിൽ

മക്ക: മക്കയി​ൽ ഭീകരവാദിവേട്ടക്കിടെ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു. മക്കയിലെ ഹയ്യ്​ അജിയാദ് ​ അൽമുസ്വാഫിൽ സംശയം തോന്നിയ കേന്ദ്രം പോലീസ്​ വളഞ്ഞപ്പോഴാണ്​ ഭീകരവാദിയെന്ന്​ സംശയിക്കുന്നയാൾ സ്വയം പൊട്ടിച്ചെറിച്ചത്​ എന്ന്​ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വെള്ളിയാഴ്​ചയാണ്​ സംഭവം. മക്കയിലും ജിദ്ദയിലും ഭീകരരുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന രണ്ട്​ പേർ പൊലീസ്​ പിടിയിലായതായും റിപ്പോർട്ടുണ്ട്​. ഭികരപട്ടികയിലുള്ള ഇവരെ വെള്ളിയാഴ്​ച പുലർച്ചെയാണ്​ ​ പൊലീസ്​ പിടികൂടിയത്​. ഇവരുടെ താമസകേന്ദ്രം പോലീസ്​ വളയുകയായിരുന്നു. ഒരാളെ മക്കയിലെ അൽഅലീസ ഡിസ്​ട്രിക്കിലും മറ്റൊരാളെ ജിദ്ദയുടെ തെക്ക്​ കിഴക്ക്​ ഹയ്യ്​ ഉലയായിലുമാണ്​ (ഉമ്മുസലം)  പിടികൂടിയത്​.  വീടുകൾ വളഞ്ഞപ്പോൾ ഭീകരർ സുരക്ഷ വകുപ്പിനു കീഴടങ്ങുകയായിരുന്നുവെന്നാണ്​​ റിപ്പോർട്ട്​​​.   പട്രോളിങ്​ വിഭാഗം, കുറ്റാന്വേഷണം വിഭാഗം തുടങ്ങിയവർ സ്​ഥലം വളഞ്ഞ്​ കനത്ത പൊലീസ്​ വലയം തീർത്താണ്​ ഇരുവരേയും പിടികൂടിയത്​. ഇതു സംബന്ധിച്ച ഒൗദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

Tags:    
News Summary - millitant attack in makka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.