റിയാദ്: സൗദി സന്ദർശനത്തിനെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപി സൽമാൻ രാജാവിനെ സന്ദർശിച്ചു. ഇരുരാജ്യങ്ങൾക്കും ഉഭയതാൽപര്യമുള്ള വിഷയങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാൻ, മന്ത്രിസഭാംഗം ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, വിദേശകാര്യമന്ത്രി ആദിൽ ജുബൈർ തുടങ്ങിയവർ ചർച്ചകളിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.