ഒ​ന്നാ​മ​ത് ഗ്ലോ​ബ് വി​ൻ ലോ​ജി​സ്​​റ്റി​ക്സ് മ​ല​ബാ​ർ പ്രീ​മി​യ​ർ ലീ​ഗ് നൈ​റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ

ജേ​താ​ക്ക​ളാ​യ മൈ​റ്റി മ​ല​ബാ​ർ

മ​ല​ബാ​ർ പ്രീ​മി​യ​ർ ലീ​ഗി​ൽ മൈ​റ്റി മ​ല​ബാ​ർ ജേ​താ​ക്ക​ൾ

റി​യാ​ദ്: ഒ​ന്നാ​മ​ത് ഗ്ലോ​ബ് വി​ൻ ലോ​ജി​സ്​​റ്റി​ക്സ് മ​ല​ബാ​ർ പ്രീ​മി​യ​ർ ലീ​ഗ് നൈ​റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ മൈ​റ്റി മ​ല​ബാ​ർ ജേ​താ​ക്ക​ളാ​യി. ടെ​ക്സ ഫ്ല​ഡ്​​ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഗ്ലോ​ബ് വി​ൻ മ​ല​പ്പു​റ​ത്തെ അ​ഞ്ചു വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ചാ​ണ് മൈ​റ്റി മ​ല​ബാ​ർ ജേ​താ​ക്ക​ളാ​യ​ത്.

ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ബാ​റ്റ​റാ​യി ഇ​ർ​ഷാ​ദ് (ഗ്ലോ​ബ് വി​ൻ), മി​ക​ച്ച ബൗ​ള​റാ​യി യാ​സി​ർ പാ​പ്പി (മൈ​റ്റി മ​ല​ബാ​ർ), മോ​സ്​​റ്റ്​ വാ​ല്യു​ബ​ൾ ​െപ്ല​യ​റാ​യി റാ​ഷി​ദ്‌ (ഗ്ലോ​ബ് വി​ൻ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. മ​ല​ബ്രീ​സ് ഗ്രൂ​പ്, വൈ.​ബി.​കെ ക​ണ്ണൂ​ർ, സ്‌​ട്രൈ​ക്ക​ഴ്​​സ് തൃ​ശൂ​ർ, ഡ്രീം ​ആ​ർ​ട്സ് മ​ജ്‌​ലി​സ്, ലെ​ജ​ൻ​ഡ്സ് സി.​സി, റോ​ക്സ്​​റ്റ​ർ മു​താ​ജി​ർ, ഗ്ലോ​ബ് വി​ൻ മ​ല​പ്പു​റം, മൈ​റ്റി മ​ല​ബാ​ർ എ​ന്നീ ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് പ്രീ​മി​യ​ർ ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും കാ​ഷ് പ്രൈ​സും പ്ര​വാ​സി കൂ​ട്ടാ​യ്‌​മ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ പാ​ണ​യം, ഗ്ലോ​ബ് വി​ൻ എം.​ഡി സ​മീ​ർ, കെ.​സി.​എ പ്ര​സി​ഡ​ൻ​റ്​ ഷാ​ബി​ൻ ജോ​ർ​ജ്, എം.​പി. ഷ​ഹ്ദാ​ൻ, മു​ഹ​മ്മ​ദ്‌ ഷി​ബു, ഫ​ഹ​ദ് ടെ​ക്‌​നോ മേ​ക്, ന​സീ​ർ ഖാ​ൻ അ​സ്മാ​സ് ഹോ​ട്ട​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

Tags:    
News Summary - Mighty Malabar Winners of Malabar Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.