1. ജാ​ഫ​ർ ക​വാ​ട​ൻ (ചെ​യ​ർ​മാ​ൻ) 2. ഗ​ഫൂ​ർ പ​ട്ടാ​മ്പി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) 3. ഹം​സ മ​ണ്ണാ​ർ​ക്കാ​ട് (ട്ര​ഷ​റ​ർ)

മി​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ മ​ദീ​ന​യി​ൽ

മ​ദീ​ന: മ​ദീ​ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​ഷി​യേ​ഷ​ന്‍റെ (മി​ഫ) നേ​തൃ​ത്വ​ത്തി​ൽ സെ​പ്തം​ബ​ർ അ​ഞ്ചു മു​ത​ൽ മ​ദീ​ന​യി​ൽ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​സ് ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ദീ​ന​യി​ലെ പ്ര​മു​ഖ​രാ​യ ഒ​മ്പ​ത് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​ണ് ന​ട​ക്കു​ന്ന​ത്.

മ​ദീ​ന​യി​ലെ മ​ല​യാ​ളി പ്ര​വാ​സി ക്ല​ബു​ക​ളാ​യ സി​റ്റി ബ്ര​ദേ​ഴ്സ്, ഫ്ര​ണ്ട്സ് മ​ദീ​ന, സോ​ക്ക​ർ സി​റ്റി, ച​ങ്ക്സ് മ​ദീ​ന, ന​ഹാ​സ് എ​ഫ്.​സി, സം​സം എ​ഫ്.​സി,, എ​ഫ്.​സി മ​ദീ​ന, യു​നൈ​റ്റ​ഡ് മ​ദീ​ന തു​ട​ങ്ങി​യ ഒ​മ്പ​ത് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കും. സെ​പ്തം​ബ​ർ അ​ഞ്ച് മു​ത​ൽ നാ​ല് ആ​ഴ്ച​ക​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

സം​സം റ​സ്റ്റോ​റ​ൻ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജാ​ഫ​ർ കാ​വാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ​റ​ഫ് ചൊ​ക്ളി, നി​സാ​ർ ക​രു​നാ​ഗ​പ​ള്ളി, ഫൈ​സ​ൽ വ​ട​ക്ക​ൻ, അ​ജ്മ​ൽ ആ​ബി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി. ചെ​യ​ർ​മാ​നാ​യി ജാ​ഫ​ർ ക​വാ​ട​നെ​യും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി

മൂ​സ രാ​മ​പു​രം, അ​ജ്മ​ൽ മു​ഴി​ക്ക​ൽ എ​ന്നി​വ​രെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ഗ​ഫു​ർ പ​ട്ടാ​മ്പി​യെ​യും ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യി സു​ഹൈ​ൽ ന​ഹാ​സ്, ത​ങ്ങ​ൾ സോ​ക്ക​ർ സി​റ്റി എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി ഹം​സ മ​ണ്ണാ​ർ​ക്കാ​ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​നീ​ർ പ​ടി​ക്ക​ൽ സ്വാ​ഗ​ത​വും ഹം​സ മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - MIFA Champions League in Madinah from September 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.