മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘നോമ്പൊർപ്പിക്കൽ 2025’ ഇഫ്താർ സംഗമം
റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മിഅ) നടത്തിയ ‘നോമ്പൊർപ്പിക്കൽ 2025’ ഇഫ്താർ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18ലെ അൽ അഖിയാൽ ഇസ്തിറാഹയിൽ നടന്ന സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ അധ്യക്ഷതവഹിച്ചു.
കേരള ഉന്നത വിദ്യാഭ്യാസ മുൻ സെക്രട്ടറി ഡോ. അൻവർ പുത്തലത്ത് മുഖ്യാതിഥിയായിരുന്നു. സിദ്ദീഖ് തുവൂർ, പുഷ്പരാജ്, നൗഷാദ് ആലുവ, കബീർ പട്ടാമ്പി, അസ്ലം പാലത്ത്, വിജയൻ നെയ്യാറ്റിൻകര, ഷഫീഖ് പാറയിൽ, ഷാരോണ്‍ ശരീഫ്, സനൂപ് പയ്യന്നൂർ, ഷൈജു പച്ച, നിസാം കായംകുളം, ഇബ്രാഹീം സുബ്ഹാൻ, ബിനോയ്, ജാസിം തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുൽ കരീം ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും മിഅ ട്രഷറർ ഉമറലി അക്ബർ നന്ദിയും പറഞ്ഞു.
ഭരണസമിതി അംഗങ്ങളായ ഹബീബ് റഹ്മാൻ, വിനീഷ് ഒതായി, ശിഹാബ് കരുവാരകുണ്ട്, ഷമീർ കല്ലിങ്ങൽ, സാകിർ ഹുസൈൻ, അൻവർ സാദത്ത്, ജാസിർ, റിയാസ് വണ്ടൂർ, സുനിൽ ബാബു എടവണ്ണ, കെ.ടി. കരിം, ഇ.പി. സഗീറലി, നാസർ വണ്ടൂർ, അബൂബക്കർ മഞ്ചേരി, നിസാം, നവാർ തറയിൽ, അബ്ദുൽ മജീദ്, ഇഖ്ബാൽ നിലമ്പൂർ, റിയാസ് നിലമ്പൂർ, ഹബീബ് റഹ്മാൻ, നാസർ വലിയകത്ത്, ലീന ജാനിഷ്, ഷെബി മൻസൂർ, അസ്മ സഫീർ, നമിറ, ജുവൈരിയ, അസ്ന സുനിൽ ബാബു, നിർവാഹക സമിതി അംഗങ്ങളായ ജാമിദ് വല്ലാഞ്ചിറ, മജീദ് ന്യൂസ്16 തുടങ്ങി 35 അംഗ വളന്റിയർ വിങ് പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.