എം.െഎ ഷാനവാസ്: മാന്യമായ രാഷ്​ട്രീയ പ്രവർത്തനത്തി​െൻറ പ്രതിരൂപം

ജിദ്ദ: മാന്യമായ രാഷ്​ട്രീയ പ്രവർത്തനത്തി​​െൻറ പ്രതിരൂപമായിരുന്നു കെ.പി സി.സി വർക്കിങ്​ പ്രസിഡൻറും എം.പിയുമായിരുന്ന എം.ഐ ഷാനവാസ് എന്ന് ജിദ്ദ ഒ.ഐ.സി.സി അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. പാർലമ​​െൻറ് തെരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് ശക്തമായി നേതൃത്വം നൽകേണ്ടിയിരുന്ന അദ്ദേഹത്തി​​െൻറ നിര്യാണം തീരാനഷ്്ടമാണ്. യാഥാർത്ഥ പാർലമെ​േൻററിയൻ ഏങ്ങനെയായിരിക്കണമെന്നും രാഷ്്ട്രീയ ചർച്ചകൾ എങ്ങനെ നടത്തണമെന്നും ഷാനവാസിൽ നിന്നും പഠിക്കാം. നിരവധി തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വീറും വാശിയും കൈവിടാതെ നിന്ന പോരാളിയായിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു.

റീജ്യനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി എ മുനീർ അധ്യക്ഷത വഹിച്ചു. അബീർ മെഡിക്കൽ ഗ്രൂപ് പ്രസിഡൻറ് ആലുങ്ങൽ മുഹമ്മദ്, കെ.എം.സി. സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ന്യൂ ഏജ്​ ഇന്ത്യ ഫോറം രക്ഷാധികാരി പി.പി റഹീം, മീഡിയ ഫോറം പ്രസിഡൻറ്​ ഹസൻ ചെറുപ്പ, റഫീഖ്​ പത്തനാപുരം (നവോദയ), ഇസ്മായിൽ കല്ലായി (പ്രവാസി), സാകീർ ഹുസൈൻ എടവണ്ണ, അബ്​ദുൽ മജീദ് നഹ, ജോഷി വർഗീസ്, മമ്മദ് പൊന്നാനി, കാവുങ്ങൽ അബ്​ദുറഹ്​മാൻ, ഇഖ്​ബാൽ പൊക്കുന്ന്​, അഡ്വ. ഷംസുദ്ദീൻ, അലി തേക്കുതോട്, നാസിമുദ്ദീൻ മണനാക്, ശ്രീജിത് കണ്ണൂർ, എം യൂനുസ് കാട്ടൂർ, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, മുജീബ് തൃത്താല, തോമസ് വൈദ്യൻ, മുജീബ് മുത്തേടത്ത്, ഷിബു കൂരി, ബഷീർ അലി പരുത്തിക്കുന്നൻ, ടി. കെ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - mi shanavas-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.