മെസ്സിയും സുഹൃത്തുക്കളും ജിദ്ദ ചരിത്ര മേഖല സന്ദർശിച്ചപ്പോൾ

​​​മെസ്സിയും സുഹൃത്തുക്കളും ജിദ്ദ ചരിത്ര മേഖല സന്ദർശിച്ചു

ജിദ്ദ: ജിദ്ദയിലെത്തിയ അർജന്‍റീനിയൻ ഫുട്​ബാൾ താരം ലയണൽ മെസ്സിയും സുഹൃത്തുകളും ജിദ്ദ ചരിത്രമേഖല സന്ദർശിച്ചു. ടൂറിസം​ എക്​സിക്യൂട്ടീവ്​ ആൻഡ്​​ സ്​ട്രാറ്റജിക്​ അഫയേഴ്​സ്​ ഉപമന്ത്രി ഹൈഫ ബിൻത്​ മുഹമ്മദ്​ ആലു സഊദിനോടൊപ്പമായിരുന്നു സന്ദർശനം.

സൗദി ടൂറിസം അംബാസഡറായി നിയമിതനായ മെസ്സി​ ജിദ്ദയിൽ അവധിക്കാലം ചെലവഴിക്കാനാണ്​​ സുഹൃത്തുക്കളോടൊപ്പം എത്തിയത്​. ജിദ്ദ സീസൺ പരിപാടിയിലും ചെങ്കടൽ പര്യവേഷണത്തിലും അദ്ദേഹം പ​ങ്കെടുക്കും.

പൗരാണിക പ്രൗഢിയുള്ള ജിദ്ദയുടെ ചരിത്രവും കലയും അതിഥികളിൽ വേറിട്ട മതിപ്പ്​ സൃഷ്​ടിച്ചതായി മെസ്സിയുടെ ചരിത്ര മേഖല സന്ദർശനം വിവരിക്കവേ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഹൈഫ ബിൻത്​ മുഹമ്മദ്​ കുറിച്ചു. മെസ്സിയും സുഹൃത്തുക്കളും ചരിത്ര മേഖല സന്ദർശിക്കുന്ന പടവും ഒപ്പം പോസ്റ്റ്​​ ചെയ്​തിരുന്നു. ജിദ്ദയും അവിടുത്തെ ജനങ്ങളും ആദ്യ കാഴ്​ചയിൽ തന്നെ സന്ദർശകരുടെ മനം കവർന്നതായും പോസ്റ്റിൽ വ്യക്തമാക്കി.

Tags:    
News Summary - Messi and friends visit the historic site of Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.