??? ????? ???? - ??? ?????????

നിന്നിലെവിടെയോ എൻെറയിടം...

പ്രവാസിയായി സൗദി അറേബ്യയിലെത്തിയപ്പോൾ സമാധാനവും സംതൃപ്​തിയും നൽകിയാണ്​ ബത്​ഹ സ്വീകരിച ്ചത്​. 1996 ഡിസംബർ ഏഴിന്​ റിയാദ്​ കിങ്​ ഖാലിദ്​ എയർപോർട്ടിൽ വിമാനമിറങ്ങി നേരെ എത്തിയത്​ ബത്​ഹ ശാര റെയിൽ സ്​ട്രീ റ്റിലെ ഒരു മുറിയിലായിരുന്നു. ആ​ അർദ്ധരാത്രിയിൽ അവിടെയാണ്​​ എ​​​െൻറ പ്രവാസത്തിന്​ തുടക്കം കുറിച്ചത്​. രാത്രി പുലർന്ന്​ പുറത്തിറങ്ങിപ്പോൾ മുന്നിൽ കണ്ടത്​ ഒരു കുഞ്ഞ്​ കേരളത്തെയാണ്​. നാട്ടിൽ വെച്ചേ​ ബത്​ഹയെ കുറിച്ച്​ കേ ട്ടിരുന്നു. ഇവിടെ വന്നപ്പോൾ ഇത്​ കേരളം മാത്രമല്ല ലോകത്തി​​​െൻറ ചെറിയ ഒരു സംഗമ ഭൂമി കൂടിയാണ്​ ബത്​ഹയെന്നും​ ആ ദിവസം തന്നെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. തനത്​ ഭക്ഷണ​ രുചി, മലയാളികളുടെ ഒത്തുചേരൽ, ഊഷ്​മളമായ സൗഹൃദങ്ങൾ, കൂട്ടായ്​മകൾ അങ്ങനെ കേരളത്തി​​​െൻറ എല്ലാം ബത്​ഹയിൽ നിന്ന്​ അനുഭവിച്ചറിഞ്ഞു. അന്ന് എല്ലാവരും ഒന്നായിരുന്നു. ഇന്ന്​ പക്ഷേ സൗഹൃദങ്ങളും കൂട്ടായ്​മകളും പ്രഹസനമായി മാറിയോ എന്ന്​ സംശയമില്ലാതില്ല. കൂട്ടായ്മകൾ ഇന്ന്​ പക്ഷേ, ജില്ലയും പഞ്ചായത്തുമൊക്കെയായി ചുരുക്കപ്പെട്ടിരിക്കുന്നു. ബാച്ചിലർ റൂമിലെ സൗഹൃദങ്ങൾ ഇന്നും മധുരമുള്ള ഓർമകളാണ്​.

ബത്ഹയിൽ കിട്ടാത്ത സാധനങൾ ചുരുക്കം. നമുക്ക് ആവശ്യമായ എന്ത്‌ സാധനവും ഈ ചുറ്റളവിലുണ്ടായിരുന്നു. കച്ചവടക്കാരുടെ പെരുമഴ. അന്യനാട്ടിൽ നിന്ന് ജോലി തേടി എത്തിയവരുടെ സ്വപ്​നങ്ങളുടെ പറുദീസയാണ്​ ഞാനോർക്കുന്ന ബത്ഹ. അറബി നാട്ടിൽ എത്തിയ മലയാളികളുടെ സ്വപ്​നങ്ങൾ പൂവിടാൻ വഴിയൊരുക്കിയ ഒരു കേന്ദ്രമായിരുന്നു ബത്ഹ. ബത്ഹയിലെ തിരക്ക്​ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വ്യാഴം വെള്ളി ദിവസങ്ങളിൽ ബത്ഹ ഒരു മിഠായി തെരുവായി മാറും. ഇരുമ്പു പാലത്തി​​​െൻറ മുകളിൽ കയറി നോക്കിയാലറിയാം തിരക്ക്. വെള്ളിയഴ്​ച ജുമുഅ നമസ്​കാരം കഴിഞ്ഞാൽ ബത്ഹ ഉണരുകയായി. വ്യാഴാഴ്​ച രാത്രിയിൽ കടകൾ പൂട്ടാറില്ല. അന്ന് സർക്കാർ സമയ പരിധി ഒന്നും നിശ്​ചയിച്ചിട്ടില്ലാത്തതിനാൽ രാവേറിയാലും കച്ചവടം പൊടിപൊടിക്കും. ഇന്ന് ആ കാലം ഒക്കെ പോയി.

നിയമങ്ങളിൽ വന്ന മാറ്റം ഒരു പക്ഷെ ഏറ്റവും ബാധിച്ചത് ബത്​ഹയിലെ കച്ചവടക്കാരെയാണ്. നിയമത്തി​​​െൻറ നൂലാമാലകളിൽ പെട്ട്​ എല്ലാം ഉപേക്ഷിച്ച്​ നാട്ടിലേക്ക് പോയവർ ഏറെ. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്​തു മുന്നോട്ട് പോകുന്നവരുണ്ട്. കാലാനുസൃതമായ ഒരു മാറ്റം എന്ന് വേണമെങ്കിൽ വിളിക്കാം. എന്നിരുന്നാലും നാട്ടിൽ നിന്നും ജോലിതേടി എത്തിയ പ്രവാസികളെ കൈവിടാൻ ഇവിടുത്തെ സ്വദേശികളും ഒരുക്കമല്ല. ഒരു താങ്ങും തണലായിയും അവർ കൂടെ ഉണ്ട്. പ്രവാസി ബിസിസുകാരെല്ലാം നാളെയുടെ പുത്തൻ പുലരിയുടെ പ്രതീക്ഷയിലാണ്.

സൗദി അറേബ്യയുടെ മാറ്റം ലോകം തന്നെ ഉറ്റുനോക്കുന്ന ഈ വേളയിൽ നമുക്കും പങ്കാളികളാവാം. പുതിയ ഭരണാധികാരിയിലാണ് ഏവരുടെയും പ്രതീക്ഷ. ലോകനേതാക്കൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഭരണാധികാരികളാണ് സൗദി അറേബ്യയുടേത്​. യുവ സംഭമകർക്കും ഒത്തിരി അവസരങ്ങളാണ് വച്ചുനീട്ടുന്നത്. വളയിട്ട കൈകൾക്ക് വളയം പിടിക്കാൻ അനുവദിച്ചത് മാറ്റത്തി​​​െൻറ നാഴികക്കല്ലാണ്. വരും തലമുറയ്ക്ക് അവസരങ്ങളാണ് വരാനിരിക്കുന്നത്. ലോകരാജ്യങ്ങളിൽ മുന്നേറ്റത്തി​​​െൻറ കുതിപ്പിലാണ് സൗദി അറേബ്യ. രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കുമ്പോൾ അതി​​​െൻറ പ്രതിഫലങ്ങൾ പ്രവാസിയുടെ ജീവിതത്തിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

Tags:    
News Summary - In memmory of Batha - -Batha Supplement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.