ജിദ്ദ: മെകുനു ചുഴലിക്കാറ്റ് ആഞ്ഞടിച്ച യമനിലെ സുകൂത്ര ദ്വീപിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് ആദ്യ സൗദി വിമാനം ഇറങ്ങി. കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫിെൻറ (കെ.എസ് റിലീഫ്) നേതൃത്വത്തിലുള്ള സഹായവുമായാണ് വിമാനമെത്തിയത്. ദുരിതത്തിൽ കഴിയുന്ന യമനി സഹോദരങ്ങളെ സഹായിക്കണമെന്ന സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശത്തെ തുടർന്നാണ് ദൗത്യത്തിനിറങ്ങിയതെന്ന് കെ.എസ് റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ സൂചിപ്പിച്ചു.
ഭക്ഷണം, ഒൗഷധം, വൈദ്യസംഘം എന്നിവയുൾപ്പെടെയാണ് വിമാനം സുകൂത്രയിൽ ഇറങ്ങിയത്. ചുഴലിക്കാറ്റിെൻറ തീവ്രതയേറുമെന്ന് യു.എന്നിെൻറ ലോക കാലാവസ്ഥ നിരീക്ഷണ സംവിധാനം മുന്നറിയിപ്പ് തന്നപ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നതായി ഡോ. അൽറബീഅ പറഞ്ഞു. കൂടുതൽ വിമാനങ്ങൾ സഹായവുമായി വരാനിരിക്കുകയാണ്. ദ്വീപിലെ മരണ സംഖ്യ ഏഴായി ഉയർന്നതായും എട്ടു ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും സുകൂത്ര ഗവർണർ റംസി മഹ്റൂസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.