റിയാദ്: തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിരിം ഒൗദ്യോഗിക സന്ദർശനത്തിനായി റിയാദിലെത്തി. അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിെൻറ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും മേഖലയിലെ മറ്റുസംഭവവികാസങ്ങളെ കുറിച്ചും ഇരുവരും ദീർഘമായ ചർച്ച നടത്തി.
റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബൻദർ ബിൻ അബ്ദുൽ അസീസ്, മന്ത്രിസഭാംഗം ഡോ. മുസാഅദ് ബിൻ മുഹമ്മദ് അൽ അയ്ബാൻ, വ്യവസായ,നിക്ഷേപ വകുപ്പ് മന്ത്രി ഡോ. മജീദ് ബിൻ അബ്ദുല്ല അൽ ഖസബി, വിദേശകാര്യ സഹമന്ത്രി ഡോ. നിസാർ ബിൻ ഉബൈദ് മദനി, തുർക്കിയിലെ സൗദി അംബാസഡർ വലീദ് ബിൻ അബ്ദുൽകരീം അൽ ഖുറൈജി, ജനറൽ ഇൻറലിജൻസ് മേധാവി ഖാലിദ് ബിൻ അലി അൽ ഹുമൈദാൻ എന്നിവർ കൂടിക്കാഴ്ചകളിൽ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.