ജിദ്ദ: നോമ്പുദിനങ്ങളിൽ മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കായി സൗദി കേരള ഫാർമസിസ്റ്റ് ഫോറം (എസ്.കെ.പി.എഫ്) വെബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒമ്പതിന് ഉച്ചക്ക് 2.30ന് നടക്കുന്ന സൂം മീറ്റ് പരിപാടിയിൽ സീനിയർ ഫാർമസിസ്റ്റ് ഷബീർ (സൗദി അരാംകോ ഹോസ്പിറ്റൽ) വിഷയാവതരണം നടത്തും. ആബിദ് പാറക്കൽ ചർച്ച നയിക്കും.
പ്രഷർ, പ്രമേഹം, തൈറോയ്ഡ് തുടങ്ങി നിത്യ മരുന്നുകളുടെ ഉപയോഗത്തിൽ വരുത്തേണ്ട മാറ്റം, ആകസ്മികമായി മരുന്ന് ഉപയോഗിക്കേണ്ടിവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ ശ്രോതാക്കളുടെ സംശയങ്ങൾക്ക് വിദഗ്ധരടങ്ങുന്ന പാനൽ മറുപടി നൽകും. ഫാർമസിസ്റ്റുമാരായ ഡോ. സുഹാജ്, ഡോ. അബൂബക്കർ, ഡോ. മുഹമ്മദ് സലിം (അസി. പ്രഫ. അൽശിഫ ഫാർമസി കോളജ്), ഇസ്മാഇൽ അബൂബക്കർ, മഹേഷ് പള്ളിയാൽതൊടി, ശിഹാബ് കൂളാപറമ്പിൽ, സുൽത്താൻ ആഷിഖ്, യൂനുസ് മണ്ണിശ്ശേരി, ഷബീർ ആലായൻ എന്നിവർ നേതൃത്വം നൽകും. സംശയങ്ങൾ 0503503062, 0507398524 എന്നീ വാട്സ്ആപ് നമ്പറുകളിൽ അറിയിക്കാം. മീറ്റിങ് ഐഡി 88699358290. പാസ്കോഡ് SKPF.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.