പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​യി​ൽ; വി​ദേ​ശ​ത്ത്​ പ​ഠി​ക്കു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ

ദ​മ്മാം: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ട്ടി​യി​ട്ട കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജൂ​ലൈ ഒ​ന്നു​മു​ത​ൽ തു​റ​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യ​പ്പോ​ഴും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ പ​ട​രു​ന്ന​തി​ന്​ മു​മ്പാ​യി എ​ത്തി​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ന്ന്​ പ​ഠ​നം ആ​രം​ഭി​ക്കു​മെ​ന്ന്​ പ്ര​വ​ചി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.

ചൈ​ന, യു െ​ക്ര​യി​ൻ, ജോ​ർ​ജി​യ, ഫി​ലി​പ്പീ​ൻ​സ്​ തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ കു​ട്ടി​ക​ളാ​ണ്​ പ​ഠി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ധി​ക​വും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഗ​ൾ​ഫ്​ മ​ല​യാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ്. ചൈ​ന​യി​ലെ ഡാ​ലി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 28,000 കു​ട്ടി​ക​ളാ​ണ്​ മെ​ഡി​ക്ക​ൽ പ​ഠ​നം ന​ട​ത്തു​ന്ന​ത്​്. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ഈ ​കു​ട്ടി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​ന്ന​ത്.

ജോ​ർ​ജി​യ​യി​ലെ മാ​ൾ​ഡോ​വ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ മാ​ത്രം 2,000ത്തോ​ളം മ​ല​യാ​ളി​ക​ളു​ണ്ട്. ഇ​ത്ര​ത്തോ​ളം ത​ന്നെ ഫി​ലി​പ്പീ​ൻ​സി​ലും യു െ​ക്ര​യി​നി​ലു​മൊ​ക്കെ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മ​ട​ങ്ങി​പ്പോ​ക്കി​ന്​ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല എ​ന്ന​താ​ണ്​ ഇ​വ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​ത്. വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കേ​ണ്ട​വ​ർ വി​വ​ര​ങ്ങ​ൾ ഓ​ൺ​ൈ​ല​ൻ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന വ​ന്നി​ട്ട്​ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യ​മൊ​ക്കെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ ഇ​നി​യും കാ​ത്തി​രി​പ്പി​ലാ​ണ്. ചൈ​ന​യി​ൽ ഇ​തി​ന​കം 100 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു എ​ന്നാ​ണ്​ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ഭ​യ ക​ക്ഷി ച​ർ​ച്ച ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യാ​ൽ മ​ട​ങ്ങി​പ്പോ​ക്ക്​ സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കു​ട്ടി​ക​ൾ.

ക​ടു​ത്ത മാ​ന​സി​ക സ​മ​ർ​ദ​മാ​ണ്​ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും വി​ല​പ്പെ​ട്ട വ​ർ​ഷം ന​ഷ്​​ട​പ്പെ​ടു​ന്ന​തും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മൊ​ക്കെ ഇ​തി​ന്​ കാ​ര​ണ​മാ​ണെ​ന്നും ചൈ​ന​യി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യ സൗ​ദി​യി​ലെ മ​ല​യാ​ളി ര​ക്ഷി​താ​വ്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്കു​വേ​ണ്ടി സം​സാ​രി​ക്കാ​ൻ പോ​ലും ആ​രു​മി​ല്ല എ​ന്ന​താ​ണ്​ വ​ലി​യ പ്ര​ശ്​​ന​മെ​ന്ന്​ ജോ​ർ​ജി​യ​യി​ൽ പ​ഠി​ക്കു​ന്ന അ​ൻ​ഷാ​ദ്​ പ​റ​ഞ്ഞു. ഈ ​വി​ഷ​യം അ​ധി​കാ​രി​ക​ൾ ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ്​ താ​ൻ ക​രു​തു​ന്ന​തെ​ന്നും അ​ൻ​ഷാ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.