യാംബുവിൽ മീഡിയവൺ സൂപ്പർ കപ്പ് നേടിയതിൽ എച്ച്.എം.ആർ, സ്ട്രൈക്കേഴ്സ് എഫ്.സി ടീമുകളുടെ വിജയാഘോഷ പരിപാടി
യാംബു: ഫുട്ബാൾ പ്രേമികളുടെയും യാംബുവിലെ മലയാളി സമൂഹത്തിന്റെയും വമ്പിച്ച ആവേശമായി മാറിയ 'മീഡിയവൺ സൂപ്പർ കപ്പ് 2025' ടൂർണമെന്റിൽ വിജയികളായ രണ്ടു ടീമുകൾ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ വൈ.ഐ.എഫ്.എയിൽ രജിസ്റ്റർ ചെയ്ത പ്രമുഖരായ 10 ടീമുകളാണ് മാറ്റുരച്ചത്.
എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീം ആയിരുന്നു മത്സരത്തിലെ ജേതാക്കൾ. എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് എഫ്.സി ടീം ആണ് റണ്ണറപ്പ്. ഇരു ടീമുകളും സംയുക്തമായി യാംബു ടൗൺ ലക്കി ഹോട്ടലിന് സമീപമായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടർ നൗഫൽ, മീഡിയവൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ്, വൈ.ഐ.എഫ്.എ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ കരീം പുഴക്കാട്ടിരി, റീം അൽ ഔല ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ ഷൗഫർ വണ്ടൂർ, എച്ച്.എം.ആർ എവർഗ്രീൻ ഫുട്ബാൾ ക്ലബ് പ്രസിഡന്റ് അജ്മൽ മണ്ണാർക്കാട് എന്നിവർ ചേർന്ന് 'എച്ച്.എം.ആർ എവർഗ്രീൻ ആൻഡ് സ്ട്രൈക്കേഴ്സ്' എന്നെഴുതിയ കേക്ക് മുറിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
യാംബു ഇന്ത്യൻ ഫുട്ബാൾ അസോയിയേഷൻ പ്രതിനിധികളായ യാസിർ കൊന്നോല, നാസർ മുക്കിൽ, ഗൾഫ് മാധ്യമം യാംബു റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ടീം മാനേജർ സാബിത്ത് കോഴിക്കോട്, എച്ച്.എം.ആർ എവർഗ്രീൻ ഫുട്ബാൾ ക്ലബ് സെക്രട്ടറി ശമീൽ മമ്പാട്, ജോയന്റ് സെക്രട്ടറി ലല്ലു സുഹൈൽ, ടീം കോഓർഡിനേറ്റർമാരായ റഫീഖ് ലക്കി, ഷമീർ ചാലിയം എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷത്തിൽ പങ്കുചേരാൻ എത്തിയവർക്ക് കേക്കും പായസവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.