ജിദ്ദ: ‘എഷ്യൻ നൈറ്റ് 2020 പ്രവാസോത്സവം’ എന്ന പേരിൽ മീഡിയവൺ മെഗാ ഷോ ജിദ്ദയിൽ അരങ്ങേ റാൻ ഇനി മണിക്കൂറുകൾ മാത്രം. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമുതലാണ് പരിപാടി. സൗദി എൻറർടെയിൻമ െൻറ് അതോറിറ്റിയുടെ അനുമതിയോടെ എം.ഐ ഇവൻറ് മാനേജ്മെൻറ് കമ്പനിയുമായി സഹകരി ച്ച് ഒരുക്കുന്ന പ്രവാസോത്സവം സൗദിയിൽ മലയാള ടെലിവിഷൻ ചാനൽ അവതരിപ്പിക്കുന്ന ആദ ്യ മെഗാ ഇവൻറാണ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ മനംകവർന്ന നിരവധി കലാവിനോദ പരിപാടികൾ നടത്തിയ പരിചയസമ്പത്തിെൻറ മികവിലാണ് ജിദ്ദയിലും മീഡിയവൺ മെഗാ ഇവൻറ് സംഘടിപ്പിച്ചിരിക്കുന്നത്. ജിദ്ദയിലെയും പരിസര പട്ടണങ്ങളിലെയും മലയാളികൾക്ക് വേറിട്ട അനുഭവമായാണ് പ്രവാസോത്സവമെത്തിയിരിക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ച് നാട്ടിലും വിദേശത്തും 33ഓളം പരിപാടികൾ മീഡിയവൺ ഇതിനകം നടത്തിയിട്ടുണ്ട്.
ഒാരോ പരിപാടിയിലേയും ജനബാഹുല്യം ഏറെ ശ്രദ്ധേയമായിരുന്നു. ജിദ്ദയിലെ മലയാളി സമൂഹം ഏറെ ആവേശത്തോടും അഭിമാനത്തോടെയുമാണ് പരിപാടിക്കായി കാത്തിരിക്കുന്നത്. മലയാളി സാന്നിധ്യമുള്ളിടത്തെല്ലാം മീഡിയവൺ പ്രവാസോത്സവം ചർച്ചയായിരിക്കുകയാണ്. സോഷ്യൽ മീഡിയകളിലും തരംഗമായി മാറി. 30 ഓളം കലാകാരന്മാരാണ് പ്രവാസോത്സവ വേദിയിൽ കലാവിസ്മയം തീർക്കാൻ എത്തിയിരിക്കുന്നത്. മലയാളികളുടെ മനസ്സിൽ ഇടം നേടിയ യുവന
ടൻ പൃഥ്വിരാജാണ് മുഖ്യാതിഥി. കീ ബോർഡിൽ മാസ്മരിക സംഗീതം തീർക്കാൻ സ്റ്റീഫൻ ദേവസിയുണ്ട്. വയലിൽ തന്ത്രികളിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഫ്രാൻസിസ് സേവ്യർ, ചലച്ചിത്ര, മാപ്പിളപ്പാട്ടിെൻറ സുന്ദരമായ ഈരടികൾ സമ്മാനിക്കാൻ വിധു പ്രതാപ്, മഞ്ജരി, അൻവർ സാദത്ത്, ശ്യാം പ്രസാദ്, അനിത ശൈഖ്, കോമഡികളിലൂടെ ആളുകളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും പ്രശസ്തരായ സുരഭി, നവാസ് വള്ളിക്കുന്ന്, കബീർ തുടങ്ങിയവരും മെഗാ ഇവൻറിനെ ചരിത്ര സംഭവമാക്കാനെത്തിയവരിലുണ്ട്.
സൗദിയിൽ ആദ്യമായി വിരുന്നെത്തുന്ന പ്രവാസോത്സവത്തിൽ വൈകീട്ട് ഏഴുമുതൽ 12 വരെ അഞ്ചുമണിക്കൂറോളം നീളുന്ന ഷോയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഷോ ഡയറക്ടർ ജ്യോതി വെള്ളല്ലൂര്‍ പറഞ്ഞു. ജിദ്ദ നഗരത്തിെൻറ വടക്ക് ഉസ്ഫാൻ റോഡിലെ ഇക്വസ്ട്രിയൻ മൈതാനത്താണ് പ്രവാസോത്സവ നഗരി. 25 മീറ്റർ വീതിയിലുള്ള കൂറ്റൻ സ്റ്റേജിെൻറ പണികൾ അന്തിമഘട്ടത്തിലാണ്. ആയിരങ്ങളാണ് ഇതിനകം ടിക്കറ്റുകള്‍ സ്വന്തമാക്കിയത്. ജിദ്ദയടക്കം വിവിധ നഗരങ്ങളിൽ ഒരുക്കിയ കൗണ്ടറുകളിൽ വ്യാഴാഴ്ച രാത്രിയോടെ ടിക്കറ്റ് വിതരണം അവസാനിക്കും. പ്രവേശന പാസുകളില്ലാതെ ഒരാള്‍ക്കും നഗരിയിൽ പ്രവേശനമുണ്ടാകില്ല. ടിക്കറ്റെടുത്തവര്‍ക്ക് മാത്രമായാണ് ക്രമീകരണം നടത്തുക. മുന്നൂറോളം പേര് പരിപാടി നടക്കുന്ന ഇക്വസ്ട്രിയന്‍ പാര്‍ക്കില്‍ സുരക്ഷക്കായുണ്ടാകും. പൊലീസ്, ട്രാഫിക്, മെഡിക്കല്‍ വിഭാഗങ്ങള്‍ എന്നിവയും ഗ്രൗണ്ടിലുണ്ടാകും. കുടുംബങ്ങളും കൂട്ടായ്മകളും ഒന്നിച്ച് ടിക്കറ്റുകള്‍ സ്വന്തമാക്കി പ്രവാസോത്സവത്തിനായി കാത്തിരിപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.