റിയാദ്: സൗദി അറേബ്യയിൽ വൈകാതെ മീഡിയ സിറ്റി യാഥാർഥ്യമാകുമെന്ന് മാധ്യമ മന്ത്രി തുർക്കി അൽഷബാന. പ്രവിശ്യാടിസ്ഥാനത്തിൽ മീഡിയ സിറ്റിയും ടി.വി ചാനലുകളുമാണ് വരുന്നതെന്ന് റിയാദിൽ നടന്ന ദ്വിദിന സൗദി മീഡിയ ഫോറം സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ഒാരോ പ്രവിശ്യക്കും ചാനൽ ആരംഭിക്കും.
മാധ്യമപ്രവർത്തനം ഏകോപിപ്പിക്കാൻ അതത് പ്രവിശ്യകളിൽ മീഡിയ സിറ്റിയും സ്ഥാപിക്കും. ആഴ്ചകൾക്കുള്ളിൽ തന്നെ ഇതുസംബന്ധിച്ച തീരുമാനം നടപ്പാകുമെന്നും മന്ത്രി പറഞ്ഞു. സൗദി മീഡിയ ഫോറത്തിെൻറ ആദ്യ സമ്മേളനമായിരുന്നു ഇത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന സമ്മേളനത്തിെൻറ രണ്ടാം ദിനത്തിൽ ‘സൗദി മീഡിയയും പുതിയ ഘട്ടവും’ എന്ന പാനൽ ചർച്ചയെ അഭിസംബോധന ചെയ്യുേമ്പാഴാണ് മന്ത്രി മാധ്യമരംഗത്തെ പുതിയ സംരംഭങ്ങളെ കുറിച്ച് സൂചിപ്പിച്ചത്.
രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള നിരവധി മാധ്യമപ്രവർത്തകർ, വിദഗ്ധർ, ബുദ്ധിജീവികൾ, നേതാക്കൾ തുടങ്ങിയവർ ഫോറത്തെ അഭിസംബോധന ചെയ്യാനെത്തി. അറബ് മാധ്യമരംഗത്തെയും അന്താരാഷ്ട്ര മാധ്യമലോകത്തെയും ആയിരത്തിലേറെ പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ പെങ്കടുത്തു. ‘മാധ്യമ വ്യവസായത്തിലെ അവസരങ്ങളും വെല്ലുവിളികളും’ ആണ് പ്രധാനമായും ചർച്ച ചെയ്തത്.
രാജ്യത്തെ മാധ്യമപ്രവർത്തനത്തിെൻറ നിലനിൽപിനുവേണ്ടി മന്ത്രാലയം ഏറ്റവും പ്രധാനപ്പെട്ട സ്തംഭമായാണ് നിലകൊള്ളുന്നതെന്നും മാധ്യമസ്ഥാപനങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും മാധ്യമരംഗത്തെ പ്രതിഭകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.