‘എൽ നിനോ’: മാധ്യമങ്ങളും സോഷ്യൽ മീഡിയയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്

റിയാദ്: ‘എൽ നിനോ’ കാലാവസ്ഥാ പ്രതിഭാസത്തെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കും പ്രചാരണങ്ങൾക്കും എതിരെ സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം രംഗത്ത്. ശാസ്ത്രീയമായ വിവരങ്ങൾ മാറ്റിമറിച്ചും, ഊഹപോഹങ്ങൾ കൂട്ടിച്ചേർത്തും ജനങ്ങളിൽ ഭീതി പരത്തുന്ന രീതിയിൽ വാർത്തകൾ നൽകരുതെന്ന് മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും കേന്ദ്രം ആവശ്യപ്പെട്ടു.

കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടുകൾ ഭാഗികമായി മാത്രം ഉപയോഗിച്ച് ചിലർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ‘കത്തൽ’ തുടങ്ങിയ ശാസ്ത്രീയമല്ലാത്ത വാക്കുകൾ ഉപയോഗിച്ചാണ് പലരും വാർത്തകൾ നൽകുന്നത്. എന്നാൽ എൽ നിനോ രൂപപ്പെടുന്ന ഘട്ടങ്ങളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ നൽകുക മാത്രമാണ് ഔദ്യോഗിക റിപ്പോർട്ടി​െൻറ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

വാർത്തകൾ വളച്ചൊടിക്കുന്നത് പൊതുജനങ്ങളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കും. അതിനാൽ കാലാവസ്ഥാ കേന്ദ്രം നൽകുന്ന ഔദ്യോഗിക വിവരങ്ങൾ അതേപടി കൃത്യതയോടെ മാത്രം റിപ്പോർട്ട് ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണം. എൽ നിനോയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും മാറ്റങ്ങളും കാലാവസ്ഥാ കേന്ദ്രം സമയബന്ധിതമായി ജനങ്ങളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

News Summary - ‘എൽ നിനോ’: മാധ്യമങ്ങളും സോഷ്യൽ മീഡിയയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.