സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ആദ്യമായെത്തിയ മലയാളി തീർഥാടകർക്ക് കെ.എം.സി.സി മക്ക ഹജ്ജ് സെൽ പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
മക്ക: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ആദ്യമായി എത്തിയ മലയാളി തീർഥാടകർക്ക് കെ.എം.സി.സി മക്ക ഹജ്ജ് സെൽ പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി.കോഴിക്കോട് നിന്നും വെള്ളിയാഴ്ച രാത്രി പുറപ്പെട്ട സംഘം പുലർച്ചെ 4.30 ഓടെ ജിദ്ദയിൽ ഇറങ്ങുകയും എട്ടോടെ മക്കയിലെത്തുകയും ചെയ്തു.
172 പേരുടെ സംഘം മക്ക അസീസിയ്യയിലെ 92 ാം നമ്പർ കെട്ടിടത്തിലാണ് താമസിക്കുന്നത്. മുസല്ല അടങ്ങിയ കിറ്റ്, ചായ, പലഹാരങ്ങൾ, കാരക്ക തുടങ്ങിയവ ഹാജിമാർക്ക് നൽകി മക്ക കെ.എം.സി.സി വളന്റിയർമാർ ഇവരെ സ്വീകരിച്ചു.കെ.എം.സി.സി വനിത വളന്റിയർമാർ ഹജ്ജുമ്മമാരെ സഹായിക്കാൻ എത്തി. കെ.എം.സി.സി സൗദി പ്രസിഡന്റും ഒാൾ ഇന്ത്യ ഹാജീസ് ഹെൽപ്പിങ് ഹാൻഡ്സ് ട്രഷറുമായ കുഞ്ഞുമോൻ കാക്കിയ ഹജ്ജ് സെൽ ജനറൽ കൺവീനറും ഒാൾ ഇന്ത്യ ഹാജീസ് ഹെൽപ്പിങ് ഹാൻഡ്സ് സൗദി കോഓഡിനേറ്ററുമായ മുജീബ് പൂക്കോട്ടൂർ,
കെ.എം.സി.സി മക്ക ഹജ്ജ് സെൽ ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ഹജ്ജ് സെൽ വളന്റിയർ ക്യാപ്റ്റൻ മുസ്തഫ മുഞ്ഞക്കുളം, ട്രഷറർ നാസർ കിൻസാറ, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഷാഹിദ് പരേടത്ത്, ഇസ്സുദ്ദിൻ അലുക്കൽ, സിദ്ദിഖ് കൂട്ടിലങ്ങാടി, എം.സി നാസർ, വനിത വളന്റിയർമാരായ സുലൈഖ നാസർ, സൽമ സുലൈമാൻ, സറീന ആസിഫ്, ഉമൈബാ ബാനു, ആയിഷ അഫ്സൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.