??? ?????? ?????, ???. ???????? ????????? ?? ????????, ????????? ??????? ?????????

റിമ ബിൻത്​ ബന്ദറിന്​  എം.ബി.ആർ സ്​പോർട്​സ്​ അവാർഡ്​  

റിയാദ്​: ​യു.എ.ഇയിലെ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും ക്രിയേറ്റിവ്​ സ്​പോർട്​സ്​ അവാർഡിന്​ സൗദി സ്​പോർട്​സ്​ ഫെഡറേഷ​ൻ  വനിത മേധാവി  റിമ ബിൻത്​ ബന്ദർ അർഹയായി. സൗദി സ്​പോർട്​സ്​ ഫെഡറേഷ​​െൻറ ആദ്യ വനിതാ മേധാവിയായ  റിമ ബിൻത്​ ബന്ദർ സ്​കൂകളിൽ പെൺകുട്ടികളുടെ കായിക മുന്നേറ്റത്തിന്​ അർപ്പിച്ച സേവനങ്ങളാണ്​ അവാർഡ്​ നേടിക്കൊടുത്തത്​. യു.എ. ഇ സ്​പോർട്​സ്​ പേഴ്​സനാലിറ്റിയായി  യു.എ.ഇ സഹിഷ്​ണുത കാര്യമന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാനെ തെരഞ്ഞെടുത്തു. കരാ​െട്ടയിൽ സൗദി അറേബ്യയിൽ നിന്നുള്ള ഡോ. ഇബ്രാഹിം മുഹമ്മദ്​ അൽ ഗന്നാസും തൈക്ക്വാണ്ടോയിൽ മുഹമ്മദ്​ മുസ്​തഫ അൽസൊവൈകും അർഹനായി.  അവാർഡ്​ ട്രസ്​റ്റ്​ ബോർഡ്​ ചെയർമാൻ മത്താർ അൽ തായറാണ്​ പുരസ്​കാര വിവരങ്ങൾ പ്രഖ്യാപിച്ചത്​.

യുവജന-കായിക ക്ഷേമ ജനറൽ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കായിക മേഖലയുടെ വളർച്ചക്ക്​ നൽകിയ സംഭാവനകളാണ്​ ശൈഖ്​ നഹ്​യാനെ പുരസ്​കാരത്തിന്​ അർഹനാക്കിയത്​.  ഇൻറർനാഷനൽ ക്രിക്കറ്റ്​ അസോസിയേഷനും യൂനിയൻ സൈക്ലിസ്​റ്റ്​ ഇൻറർനാഷനലും മികച്ച അന്താരാഷ്​ട്ര കായിക സംഘടനകൾക്കുള്ള പുരസ്​കാരം കരസ്​ഥമാക്കി.  

75 ലക്ഷം ദിർഹമാണ്​   പുരസ്​കാര തുക. ജനുവരി 10^ന്​ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.  
സ്​ത്രീ ശാക്​തീകരണത്തിന്​ ഉൗന്നൽ നൽകുക എന്ന യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​െൻറ നിർദേശമാണ്​ ഇക്കുറി അവാർഡ്​ നിർണയത്തിന്​ മുഖ്യ പ്രമേയമാക്കിയതെന്ന്​ മത്താർ അൽ തായർ പറഞ്ഞു.  അവാർഡ്​ സെക്രട്ടറി ജനറൽ മൊആസ അൽ മറി, ട്രസ്​റ്റംഗം മുസ്​തഫ ലർഫാഇ എന്നിവരും അവാർഡ്​ പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - mbr sports award-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.