കെ എം സി സി ജിദ്ദ- ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റി മൈലാടി റഹ്മത്തുല്ലക്ക് സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹൃസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ മുൻ മലപ്പുറം ജില്ല യൂത്ത് ലീഗ് മുൻ ഭാരവാഹിയും, ക്യൂട്ട് ഡയറക്ടറും ചുങ്കത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവുമായ മൈലാടി റഹ്മത്തുല്ലക്ക് കെ.എം.സി.സി ജിദ്ദ ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. ചുങ്കത്തറ പഞ്ചായത്തിലെ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം പ്രവർത്തകരുമായി സംവദിച്ചു. കെ.എം.സി.സി ജിദ്ദ-ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സലാം ചെമ്മല പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ജാബിർ ചങ്കരത്ത്, ഹഖ് കൊല്ലേരി, ബഷീർ പുതുകൊള്ളി, ഹാഫിദ് കൊല്ലേരി, ശിബിലി, ടി.കെ ഗഫൂർ, ഹുസൈൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ടി ഉമ്മർ സ്വാഗതവും ട്രഷറർ മുനീർ ബാബു നന്ദിയും പറഞ്ഞു. മൈലാടി റഹ്മത്തുല്ല മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.