?????? ?????? ???????? ????? ????????? ????????? ???????????????????

മാക്സ് കിഡ്നി ഫൗണ്ടേഷൻ സൗജന്യ വൃക്ക രോഗ നിർണയവും ബോധവത്കരണവും മാർച്ച് 15 ന്

ജിദ്ദ: ലോക വൃക്ക ദിനത്തി​െൻറ ഭാഗമായി മാർച്ച് 15 വെള്ളിയാഴ്ച മാക്സ് കിഡ്നി ഫൗണ്ടേഷൻ ആലുങ്ങൽ, ശറഫിയ അൽ റയാൻ പോളിക ്ലിനികി​​െൻറ സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിർണയവും ബോധവത്കരണവും സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മ േളനത്തിൽ അറിയിച്ചു.
രാവിലെ എട്ട്​ മുതൽ ഉച്ചക്ക് 2.30 വരെ ഡോ. വിനീത പിള്ളയുടെ നേതൃത്വത്തിലാണ്​ ക്യാമ്പ്​. ആരോഗ്യ സെമിനാറിന് ട്രെയിനർ കബീർ കൊണ്ടോട്ടി നേതൃത്വം നൽകും.

മാക്സ് കിഡ്‌നി ഫൗണ്ടേഷൻ ആലുങ്ങൽ 2018^ൽ സുമനസ്സുകളുടെ സഹായത്താൽ 743 ഡയാലിസിസ് ചെയ്തു കൊടുക്കാൻ സാധിച്ചതായി ജിദ്ദ ചാപ്​റ്റർ ഭാരവാഹികൾ പറഞ്ഞു. 2019ൽ ആയിരം ഡയാലിസിസ് എന്നതാണ്​ പുതിയ പദ്ധതി. പ്രവാസികൾക്കിടയിലും യുവാക്കൾക്കിടയിലും കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ ക്യാമ്പ് ജിദ്ദയിലെ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

സഫിറോ ഫൈൻ ഡൈനിങ്ങിൽ നടന്ന വാർത്ത സമ്മേളനത്തിൽ മാക്സ് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ എം. ഇർഷാദ് ജിദ്ദയിലെ കോ ഒാർഡിനേറ്റർമാരായ എ.പി മുനീർ, കെ.കെ ഷംസുദ്ദീൻ, സകീർ ഹുസ്സൈൻ, എം.കെ ആസിഫ്, സൈഫുദ്ദീൻ ചേരിക്കല്ലൻ , അൽ-റയാൻ ഇൻറർനാഷനൽ പോളി ക്ലിനിക്‌ എം.ഡി ഷുഹൈബ്, കസ്​റ്റമർ കെയർ എക്സിക്യൂട്ടീവ് ഇസ്ഹാഖ്, സഫിറോ ഫൈൻ ഡൈനിങ്ങ് മാനേജർ ആഷിക് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - max kidney foundation-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.