ജിദ്ദയിൽ 'മാസ്‌റ്റേഴ്‌സ് ഫുട്ബാൾ അസോസിയേഷൻ' രൂപീകരണ യോഗത്തിൽ സംബന്ധിച്ചവർ
ജിദ്ദ: 40 വയസ്സിന് മുകളിലുള്ള ഫുട്ബാൾ കളിക്കാർക്കായി ജിദ്ദയിൽ 'മാസ്‌റ്റേഴ്‌സ് ഫുട്ബാൾ അസോസിയേഷൻ' എന്ന പേരിൽ പുതിയ കൂട്ടായ്‌മ നിലവിൽ വന്നു. ഇതുസംബന്ധിച്ച പ്രഥമ യോഗത്തിൽ സംഘടനയുടെ പേരും ലോഗോയും പ്രകാശനം ചെയ്തു. ജിദ്ദയിൽ വെറ്ററൻസ് ടൂർണമെന്റ്കൾ സംഘടിപ്പിക്കുക, അംഗങ്ങൾക്ക് കാർഡ് വിതരണം ചെയ്യുക, കളികളിൽ ഗുരുതര പരിക്കുകൾ പറ്റുന്ന അംഗങ്ങൾക്ക് ചികിത്സക്ക് ആവശ്യമായ ധനസഹായം നൽകുക, അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യങ്ങളെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
മുജീബ് റീഗൾ (പ്രസിഡന്റ്),അഷ്‌ഫർ നരിപ്പറ്റ (ജനറൽ സെക്രട്ടറി)ബഷീർ പഴേരി (ട്രഷറർ), ഇസ്ഹാഖ് കൊട്ടപ്പുറം (ചീഫ് കോഓർഡിനേറ്റർ)
മുജീബ് റീഗൾ (പ്രസിഡൻ്റ്), അഷ്‌ഫർ നരിപ്പറ്റ (ജനറൽ സെക്രട്ടറി), ബഷീർ പഴേരി (ട്രഷറർ), മിദ്‌ലാജ് മണ്ണാർമല, ഷാഹുൽ പുളിക്കൽ, മുനീർ മോഡേൺ (വൈസ് പ്രസി.), മുഹമ്മദ് ഹനീഫ, കെ.സി ബഷീർ, അബ്ദുൽ ഫത്താഹ് (ജോയി. സെക്രട്ടറി), യു.പി ഇസ്ഹാഖ് കൊട്ടപ്പുറം (ചീഫ് കോഓർഡിനേറ്റർ), കെ.സി ശരീഫ് (ജനറൽ ക്യാപ്റ്റൻ), ഹാരിസ് ബാബു മമ്പാട് (വൈസ് ക്യാപ്റ്റൻ), അബ്ദുൽ ലത്തീഫ് എൻകൺഫെർട്ട് (മുഖ്യ രക്ഷാധികാരി), അയ്യൂബ് മുസ്ലിയാരകത്ത്, നാസർ ശാന്തപുരം (രക്ഷാധികാരികൾ). കൂടാതെ 20 തോളം എക്സികുട്ടീവ് അംഗങ്ങളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.