റിയാദ്: രാജ്യത്തെ വിവിധ ൈഹവേകളിലെ പള്ളികളുടെ നവീകരണ പദ്ധതി ‘മസാജിദിനാ’ പുരോഗമിക്കുന്നു. 49 പള്ളികളുടെ പുതുക്കിപ്പണിയൽ, വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മക്ക, ജിദ്ദ, മദീന, അൽഖസീം, റിയാദ് ഹൈവേകളിലെ കൂടുതൽ പള്ളികൾ പദ്ധതിയിൽ ഉൾപ്പെടുത്തും. 2020 സാമ്പത്തിക പരിഷ്കരണ പരിപാടിയുടെ കൂടി ഭാഗമാക്കിയാണ് എണ്ണം വർധിപ്പിക്കുന്നത്. അടുത്തുതന്നെ എണ്ണം 60 ആയി ഉയർത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ദേശീയ പാതയോരങ്ങളിൽ പെട്രോൾ സ്റ്റേഷനുകളോട് ചേർന്നുള്ള പള്ളികൾ പുതുക്കാനും പരിപാലിക്കാനും ഇല്ലാത്തിടങ്ങളിൽ പുതിയത് നിർമിക്കാനും സൗദി ടൂറിസം ആൻഡ് ഹെരിറ്റേജ് കമീഷനും (എസ്.സി.ടി.എച്ച്) റോഡ്സൈഡ്സ് മോസ്ക് ചാരിറ്റി ഫൗണ്ടേഷനും ചേർന്ന് ആവിഷ്കരിച്ച പദ്ധതി കഴിഞ്ഞ വർഷമാണ് നടപ്പിൽ വന്നത്. ഇസ്ലാമിക മന്ത്രാലയം, ഒൗഖാഫ്, മതപ്രബോധന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പദ്ധതി പ്രവർത്തിക്കുന്നത്. ഇൗ വകുപ്പുകളുടെയും ചാരിറ്റി ഫൗേണ്ടഷെൻറയും എസ്.സി.ടി.എച്ചിെൻറയും പ്രതിനിധികൾ എസ്.സി.ടി.എച്ച് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിെൻറ അധ്യക്ഷതയിൽ യോഗം ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരമാർഗങ്ങൾ ആരായുകയും ചെയ്തു.
കഴിഞ്ഞ ദിവസം റിയാദ് നഗരത്തിെൻറ കിഴക്കുഭാഗത്ത് നവീകരണം പൂർത്തിയായ പള്ളിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് യോഗം ചേർന്നത്. മസാജിദിനാ പദ്ധതിപ്രകാരം വികസിപ്പിച്ച പള്ളി അമീർ സുൽത്താനാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലും തുടർന്ന് നടന്ന യോഗത്തിലും ഇസ്ലാമിക മന്ത്രാലയം ഉപമന്ത്രി ഡോ. തൗഫീഖ് ബിൻ അബ്ദുൽ അസീസ് അൽസിദൈരി ഉൾപ്പെടെ നിരവധി ഉന്നതരും പെങ്കടുത്തു. പാതയോരങ്ങളിലെ പെട്രോൾ സ്റ്റേഷനുകളോടെല്ലാം ചേർന്ന് മസ്ജിദുകൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും ഇവയുടെ പരിപാലനത്തിൽ വീഴ്ചവരുത്തുന്ന സ്റ്റേഷനുകൾക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളാൻ നഗര ഗ്രാമീണ കാര്യ മന്ത്രാലയവുമായി എസ്.സി.ടി.എച്ച് ഉണ്ടാക്കിയ കരാർ പ്രകാരം നടപടികൾ സ്വീകരിച്ചുതുടങ്ങിയെന്നും അമീർ സുൽത്താൻ മാധ്യമങ്ങളെ അറിയിച്ചു. പള്ളികളിൽ നിരന്തരം പരിശോധന നടത്താനും നടപടി സ്വീകരിക്കാനും സ്ഥിരം സംവിധാനമാണുണ്ടായിരിക്കുന്നത്.
പള്ളികളുടെ വൃത്തിയാണ് പ്രധാനമായും നിരീക്ഷണ വിധേയമാക്കുന്നത്. ശുചിത്വമില്ലെങ്കിൽ വലിയ സാമ്പത്തിക പിഴ ചുമത്തലും സ്റ്റേഷൻ അടച്ചുപൂട്ടലും അടക്കമുള്ള ശിക്ഷാനടപടികളാണ് സ്വീകരിക്കുന്നത്. വഴിയോര വിശ്രമ കേന്ദ്രങ്ങൾ കൂടിയായ പെേട്രാൾ സ്റ്റേഷനുകളിലെ പള്ളി ഉൾപ്പെടെ പൊതുജനത്തിന് ആവശ്യമായ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരവും കാര്യക്ഷമതയും വൃത്തിയും നിരന്തരം നിരീക്ഷിക്കാനും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുമുള്ള സ്ഥിരം സംവിധാനമാണ് നടപ്പായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.