ജിദ്ദ: മദീനയില്‍ പ്രവാചക മസ്ജിദ് മുറ്റത്തുള്ള ഭൂരിഭാഗം കെട്ടിടങ്ങളും പൊളിച്ചുമ ാറ്റാന്‍ സല്മാന് രാജാവിെൻറ ഉത്തരവ്. പള്ളിമുറ്റത്ത് കൂടുതല്‍ പേര്‍ക്ക് പ്രാര്ഥനാസ ൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായാണിത്. മുറ്റത്തിന് ഒത്ത നടുക്കുള്ള ശുചിമുറികളെല്ലാം മാറ്റാനാണ് തീരുമാനം. 2030ഓടെ ഇരട്ടി ഹാജിമാരെയും ഉംറ തീര്ഥാടകരെയുമാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കെല്ലാം പ്രാര്‍ഥനക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്തുള്ള നിര്‍മിതികള്‍ നീക്കംചെയ്യാനുള്ള സല്മാന് രാജാവിെൻറ ഉത്തരവ് ഇതിെൻറ ഭാഗമാണ്. ശൗചാലയവും പാര്‍ക്കിങ് ഭാഗത്തേക്കുള്ള ഗോവണികളുമാണ് മാറ്റുക. ഇവ നിലവില്‍ മുറ്റത്തിെൻറ മധ്യഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഇവയെല്ലാം മുറ്റത്തിെൻറ അരികുകളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇതിെൻറ പ്രവവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.
ഇതോടെ മുറ്റത്ത് കൂടുതല്‍ പേര്‍ക്ക് പ്രാര്ഥനാസൗകര്യമൊരുങ്ങും. 2030ഒാടെ ഹജ്ജ് ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് കണക്കുകൂട്ടുന്നത്. 2021ൽ ഒന്നരക്കോടി പേർ ഉംറ നിർവഹിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്രയും ഉംറ വിസകൾ അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. തീർഥാടകർ മദീനകൂടി സന്ദർശിച്ചേ മടങ്ങാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.