???????? ????????? ???. ?????? ????? ??????? ????? ????? ????? ????????? ????? ?????????? ????? ??? ????????????????????

ബുറൈദ ഈത്തപ്പഴ മാര്‍ക്കറ്റില്‍ തിരക്കേറി; അല്‍ഖസീം ഗവര്‍ണര്‍ മേള സന്ദര്‍ശിച്ചു 

ബുറൈദ: ബുറൈദയില്‍ നടക്കുന്ന ലോക ഈത്തപ്പഴ മേളയില്‍ തിരക്ക് വര്‍ധിച്ചു. ഉല്‍പന്നങ്ങളുമായെത്തുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് നിറഞ്ഞുകവിയുകയാണ്. മേഖലയിലെ  വിശിഷ്​ട ഈത്തപ്പഴ ഇനമായ സുക്കരി അടക്കമുള്ള ഉല്‍പന്നങ്ങളുമായി നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് പ്രവിശ്യാ തലസ്ഥാനമായ ബുറൈദയിലെയും ഉപനഗരമായ ഉനൈസയിലെയും മാര്‍ക്കറ്റുകളിലെത്തുന്നത്. അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിഷാല്‍ ബിന്‍ സഉൗദ് ബിന്‍ അബ്​ദുല്‍ അസീസ് ചൊവ്വാഴ്ച ബുറൈദ മേള സന്ദര്‍ശിച്ചു. ബുറൈദ മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പ്, മേളയുടെ മേല്‍നോട്ടം വഹിക്കുന്ന സഉൗദ് അല്‍ഉവൈസ് ഗ്രൂപ്​ അധികൃതര്‍ എന്നിവർ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. മേള സന്ദര്‍ശിക്കാ​നെത്തിയ വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. മേഖലയിലെ പ്രധാന സാമ്പത്തിക സ്രോതസുകളിലൊന്നായ ഈത്തപ്പഴം ദൈവത്തി​​െൻറ വരദാനമാണെന്നും കൃഷി, വിളവെടുപ്പ്, വിപണനം തുടങ്ങിയ കാര്യങ്ങളില്‍ അധികൃതര്‍ നല്‍കിവരുന്ന പ്രോത്സാഹനം തുടരൂമെന്നും അദ്ദേഹം പറഞ്ഞു. ഈത്തപ്പഴ കൃഷിക്കും മേളക്കും നല്‍കിയ വാര്‍ത്താപ്രാധാന്യം മുന്‍നിര്‍ത്തി ഗള്‍ഫ് മാധ്യമം, മീഡിയവണ്‍ ചാനല്‍ എന്നിവയെ  ഗവര്‍ണര്‍ പ്രശംസിച്ചു. ഇന്ത്യക്കാര്‍ക്ക് ത​​െൻറ പ്രത്യേക ആശംസകള്‍ അറിയിക്കാനും അദ്ദേഹം ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. ‘തമറുനാ ദഹബ്’ (ഞങ്ങളുടെ ഈത്തപ്പഴം സ്വര്‍ണമാണ്) എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന മേള സെപ്റ്റംബര്‍ മൂന്നാംവാരം വരെ നീണ്ടുനില്‍ക്കും
Tags:    
News Summary - market-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.