ജിദ്ദ: മർകസു സഖാഫത്തി സുന്നിയ്യ പൂർവ വിദ്യാർഥികളുടെ സംഘടനയായ മർകസ് അലുമ്നി ജിദ്ദ ചാപ്റ്റർ വാർഷിക കുടുംബ സംഗമവും ഇശൽവിരുന്നും സംഘടിപ്പിച്ചു. ജിദ്ദയിലെ അജ്വാദിൽ നടന്ന അലുമ്നി കുടുംബസംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ആനുകാലിക വിഷയങ്ങളിൽ ചർച്ചയും നടന്നു.
യഹ്യ ഖലീൽ നൂറാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പഠന പരിഷ്കരണം സമൂഹത്തിൽ അരാജകത്വവും അധാർമികതയും കൊണ്ടുവരുമെന്നും ഓരോ പ്രവാസി കുടുംബവും ആധുനികകാലത്തെ മാറ്റങ്ങൾ സശ്രദ്ധം വീക്ഷിച്ചു വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും മുഖ്യപ്രഭാഷണത്തിൽ യഹ്യ ഖലീൽ നൂറാനി ഉദ്ബോധിപ്പിച്ചു. മുസ്തഫ യൂനിവേഴ്സിറ്റി പരിപാടികൾ നിയന്ത്രിച്ചു.
പൊതുപരിപാടിയിൽ മർകസ് അലുമ്നികൾക്കുപുറമെ ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകരും വിവിധ കലാസ്നേഹികളും പങ്കെടുത്തു. മർകസ് കാര്യദർശി കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ രോഗശമനത്തിനുവേണ്ടിയുള്ള പ്രാർഥനയും നടന്നു. ഇശൽ വിരുന്നിന് മാപ്പിള ഗായകരായ ശുകൂർ ഇർഫാനി ചെമ്പരിക്കുകയും നിസാമുദ്ധീൻ പെരിന്തൽമണ്ണയും നേതൃത്വം നൽകി. സൈദ് മുഹമ്മദ് മാസ്റ്റർ സ്വാഗതവും ഉമൈർ വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.