ബാഴ്സലോണ താരങ്ങളെ റിയാദ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
റിയാദ്: മറഡോണ കപ്പ് ഫുട്ബാൾ മത്സരത്തിൽ അർജൻറീന ബൊക്ക ജൂനിയേഴ്സിനെ നേരിടാൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരങ്ങൾ റിയാദിലെത്തി. ബൊക്ക ജൂനിയേഴ്സും ബാഴ്സലോണയും തമ്മിലെ മത്സരം ചൊവ്വാഴ്ച റിയാദിലെ മർസൂൽ പാർക്ക് ഗ്രൗണ്ടിൽ നടക്കും.
തിങ്കളാഴ്ച രാത്രിയാണ് ബാഴ്സലോണയുടെ താരങ്ങൾ റിയാദിൽ വിമാനമിറങ്ങിയത്. റിയാദ് സീസണിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരം ചരിത്രത്തിലെ ഏറ്റവും പ്രമുഖ കളിക്കാരിലൊരാളായ ഡീഗോ മാറഡോണയോടുള്ള ആദരസൂചകമായാണ് നടത്തുന്നത്. മർസൂൽ പാർക്ക് ഗ്രൗണ്ടിൽ മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും സംഘാടകർ പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.