റിയാദ്: ഈ വർഷത്തെ സി.ബി.എസ്.ഇ 10, 12 പരീക്ഷകളിൽ റിയാദ് മേഖലയിൽ നിരവധി കുട്ടികൾക്ക് ഉന്നത വിജയം. 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരാണ് അധികവും. മേഖലയിൽ 10ാം ക്ലാസിൽ 98.2 ശതമാനം മാർക്കോടെ സമിയ സാജിദ ഷെഫീർ ഒന്നാമതെത്തി.
കൂടാതെ അതത് സ്കൂൾ തലങ്ങളിൽ ഒന്നാം റാങ്കിന് അർഹരായ കുട്ടികളുടെ പേരുകൾ ചുവടെ: തൗഹീദ് അബ്ദുൽ വാഹിദ് (97.8, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), അഫീഫ മുത്തഖി (97.6, യാര ഇന്റർനാഷനൽ സ്കൂൾ), ഹമദ് അഹ്മദ് (97.6, അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ), സവാർ ഗുപ്ത (97.4, ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ), മുഹമ്മദ് ഇബ്രാഹിം (97.2, മോഡേൺ ഇന്റർനാഷനൽ സ്കൂൾ), അൽന എലിസബത്ത് ജോഷി (95.4, അൽ ആലിയ ഇന്റർനാഷനൽ സ്കൂൾ), ജുവൈരിയ ബീഗം സെയ്യിദ് ഷാഫി (94.8, ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് (സേവ) സ്കൂൾ), കെ.ടി. ആയിഷ അഞ്ചല (94.8, അലിഫ് ഇന്റർനാഷനൽ സ്കൂൾ).
12ാം ക്ലാസിൽ ഓരോ വിഭാഗത്തിലും സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെ പേരുകൾ ചുവടെ (സ്ട്രീം തിരിച്ച്). സയൻസ്: മുന ഖാലിദ് (96.2, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), ഹിബതുർ റഹ്മാൻ (96.2, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), തരുൺ ആദിത്യ (96, അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ), യാസിർ അഹ്മദ് ഖാൻ (95.8, മോഡേൺ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ, അയിഷ വാജിദ് അലി ജൽഗ ഓങ്കാർ (95.4, ന്യൂ മഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ), ശൈഖ് മുഹമ്മദ് നൗഫൽ (95.4, ന്യൂ മഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ), ജുഗൽ ചാതനാദത്ത് (95.2, ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് (സേവ) സ്കൂൾ), ഉമൈർ സമീർ (95.2, അൽ ആലിയ ഇന്റർനാഷനൽ സ്കൂൾ), ഫാത്തിമ നൗറീൻ ചേലൂർ (95, യാര ഇന്റർനാഷനൽ സ്കൂൾ).
കോമേഴ്സ്: അഫ്ല മുസ്തഫ (96.4, അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ), ആൻ മേരി മാത്യൂസ് (94.8, ന്യൂ മഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ), മുഹമ്മദ് ഉമർ ശൈഖ് (94.4, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), വഫ റഹ്മാൻ (94.2, അൽ ആലിയ ഇന്റർനാഷനൽ സ്കൂൾ), മിസ്ബ ഫലഖ് (94, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ), ഹന സുൽഫിക്കർ ചെമ്പാല (88.4, യാര ഇന്റർനാഷനൽ സ്കൂൾ).ഹ്യുമാനിറ്റീസ്: അനു റോസ് ജോമോൻ (95.8, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), സാറാ ഖാൻ (85.8, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.