ഹ​റ​മി​ലെ ജോ​ലി​ക്കാ​ർ​ക്ക്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധം

ജി​ദ്ദ: റ​മ​ദാ​ൻ ഒ​ന്ന്​ മു​ത​ൽ ഇ​രു​ഹ​റ​മു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും​ കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന​ നി​ബ​ന്ധ​ന​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ വ്യ​ക്ത​മാ​ക്കി.

ഹ​റം പ്ര​സി​ഡ​ൻ​സി, ഏ​ജ​ൻ​സി കെ​ട്ടി​ട​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നും വാ​ക്​​സി​നെ​ടു​ത്തി​രി​ക്ക​ണം. ഹ​റ​മു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​നും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും വാ​ക്​​സി​നെ​ടു​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ഇ​രു​ഹ​റം കാ​ര്യാ​ല​യം ഒാ​ർ​മി​പ്പി​ച്ചു. ചി​കി​ത്സ​യും പ്ര​തി​രോ​ധ​വും ശ​രീ​ര സം​ര​ക്ഷ​ണ​വും ശ​രീ​അ​ത്തി​െൻറ മ​ഹ​ത്താ​യ തേ​ട്ട​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ടം ഒ​രു ശ്ര​മ​വും പാ​ഴാ​ക്കി​യി​ട്ടി​ല്ല. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി വാ​ക്​​സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു. കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തു മു​ത​ൽ ഇ​രു​ഹ​റ​മു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​നും നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി​യ​താ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.