മമ്മുട്ടി ചിത്രം 'ഭീഷ്മ പർവ്വ'ത്തിന് സൗദിയിലും വൻ വരവേൽപ്പ്

ജിദ്ദ: മമ്മുട്ടിയെ നായകനാക്കി അമൽ നീരദ് അണിയിച്ചൊരുക്കിയ ആക്ഷൻ എന്റർടൈമെന്റ് സിനിമ 'ഭീഷ്മ പർവ്വ'ത്തിന് സൗദിയിലും വൻ വരവേൽപ്പ്. ജിദ്ദയിൽ മമ്മുട്ടി ഫാൻസ്‌ അസ്സോസിയേഷൻ ഫാൻസ്‌ ഷോ സംഘടിപ്പിച്ചു. ജിദ്ദ ജാമിഅ പ്ലാസയിലെ സിനി പോളിസ് തിയേറ്ററിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരക്ക് രണ്ട് സ്ക്രീനുകളിലായാണ് ഫാൻസ്‌ ഷോ സംഘടിപ്പിച്ചത്.

 'ഭീഷ്മ പർവ്വം' സിനിമ റിലീസിങ്ങിനോടനുബന്ധിച്ച് ജിദ്ദയിൽ മമ്മുട്ടി ഫാൻസ്‌ അസ്സോസിയേഷൻ ഒരുക്കിയ മമ്മുട്ടി കട്ടൗട്ട്

ഫാൻസ്‌ ഷോക്ക് എത്തിയവരെ തിയേറ്റർ മാനേജ്‌മന്റ് ചോക്ലേറ്റ്കളും ലഘുപാനീയങ്ങളും നൽകി സ്വീകരിച്ചു. ആദ്യമായാണ് സൗദിയിൽ നോൺ ഷെഡ്യൂൾ സമയത്ത് ഫാൻസ്‌ ഷോ ഒരേ സമയം രണ്ട് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നത്. ഷോ ആരംഭിച്ച് മമ്മുട്ടിയുടെ മാസ്സ് എൻട്രിയോട് കൂടി ആരാധകർ തീയേറ്ററിനകത്ത് ആവേശ പ്രകടനങ്ങൾ നടത്തി.ഷോക്ക് ശേഷം ഫാൻസ് അസോസിയേഷൻ അംഗങ്ങൾ കേക്ക് മുറിച്ച് 'ഭീഷ്മ പർവ്വ'ത്തിന്റെ റിലീസിങ് ആഘോഷമാക്കി.


ജിദ്ദ സിനി പോളിസിൽ നടന്ന വിവിധ പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡന്റ് ഗഫൂർ ചാലിൽ, സെക്രട്ടറി സിനോഫർ, സെൻട്രൽ കമ്മറ്റി അംഗം നുൻസാർ, എസ്ക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ്‌ നാഫി കല്ലടി, നൗഷാദ് എടരിക്കോട്, അൻവർ വല്ലാഞ്ചിറ എന്നിവർ നേതൃത്വം നൽകി. സൗദിയിൽ വോക്‌സ് സിനിമ, മൂവി, സിനി പൊളിസ്, എംപയർ, എ.എം.സി എന്നീ കമ്പനി തിയേറ്ററുകളിലാണ് ഭീഷ്മ പർവ്വം പ്രദർശിപ്പിക്കുന്നത്.

News Summary - Mammootty movie 'Bhishma Parvath' gets a warm welcome in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.