മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജ്​ റി​യാ​ദ് ചാ​പ്റ്റ​ർ അ​ലും​നി സം​ഗ​മം

മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജ്​ റി​യാ​ദ് ചാ​പ്റ്റ​ർ അ​ലും​നി സം​ഗ​മം

റിയാദ്: പത്താം വാർഷികത്തോടനുബന്ധിച്ച് മമ്പാട് എം.ഇ.എസ് കോളജ് റിയാദ് ചാപ്റ്റർ അലുംനി സംഗമം സംഘടിപ്പിച്ചു. വിവിധ കാലഘട്ടങ്ങളിലെ പൂർവ വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും സംഗമത്തിൽ വിവിധ കലാ, കായിക, വിനോദ മത്സരങ്ങൾ അരങ്ങേറി. മുഖ്യ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ റഫീഖ് കുപ്പനത്ത്, ഇ.പി. സഗീറലി, വൈസ് പ്രസിഡന്റുമാരായ ഷാജഹാൻ മുസ്ലിയാരകത്ത്, സി.കെ. ലത്തീഫ്, ജോയന്റ് സെക്രട്ടറിമാരായ സലീം മമ്പാട്, ടി.പി. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി സ്വാഗതവും ട്രഷറർ സഫീറലി തലാപ്പിൽ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർമാരായ ഹർഷദ്, മുജീബ് കാളികാവ്, റിയാസ് അബ്ദുല്ല, കോർ കമ്മിറ്റി അംഗങ്ങളായ മൻസൂർ ബാബു നിലമ്പൂർ, റിയാസ് കണ്ണിയൻ, ഉസ്മാൻ തെക്കൻ, ഫഹദ് മുണ്ടമ്പ്ര, മൊയ്തീൻ കുട്ടി പൊൻമള, ഷമീർ വണ്ടൂർ, ഷാജിൽ നിലമ്പൂർ, മുഹമ്മദ് സലീം വാലില്ലാപ്പുഴ, അബ്ദുസ്സലാം തൊടികപ്പുലം, റഷീദ് വടക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഷിബിന അമീർ, നസീറ ബഷീർ, അനാർ അർഷദ്, നജ്മുന്നീസ ലത്തീഫ്, ഷംന റിയാസ്, നിഷാത്ത് കുരിക്കൾ തുടങ്ങിയവർ മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.റിയാദിലും പരിസരങ്ങളിലുമുള്ള മമ്പാട് കോളജ് പൂർവ വിദ്യാർഥികൾക്ക് അലുംനിയിൽ ചേരുന്നതിനായി 0567844919, 050838 5294 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Mambad MES College Riyadh Chapter Alumni meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.