ജിദ്ദ: വനിതകൾ ഡ്രൈവ് ചെയ്യാൻ ഇറങ്ങുന്നത് അഭിമാനത്തോടെ പ്രഖ്യാപിച്ച് ഭർത്താക്കൻമാരും. മാലിക് മൂസ എന്ന സൗദി പൗരൻ ഇതാദ്യമായി ഡ്രൈവിങ് സീറ്റ് ഭാര്യക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്തു. സാമൂഹിക മാധ്യമം വഴി അദ്ദേഹം അത് പ്രഖ്യാപിക്കുകയും ചെയ്തു: ‘നോക്കൂ, ഭാര്യയിതാ എെന്ന ഒാഫീസിലേക്ക് കൊണ്ടുപോകുന്നു’. ഒപ്പം ഭാര്യ ഡ്രൈവ് ചെയ്യുന്ന ചിത്രവും പോസ്റ്റ് ചെയ്തു.
താനാണ് ഭാര്യയെ ഡ്രൈവിങ് പഠിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. നിരോധനം അവസാനിക്കുന്നതിന് മുമ്പ് തന്നെ ലൈസൻസ് നേടാവുന്ന നിലയിലുള്ള വൈദഗ്ധ്യം അവർ ആർജിച്ചിരുന്നു. മാലിക് മൂസയുടെ ചിത്രങ്ങൾക്കും പോസ്റ്റിനും സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതികരണമാണ് ലഭിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.