മുർതസ ഗുലാം ജീലാനി

ജോലിക്കിടെ കോണിയിൽ നിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു

ജീസാൻ: ജോലി ചെയ്യുന്നതിനിടെ കയറിനിന്ന ഗോവണി തെന്നി നിലത്തു വീണു അബോധാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. മരുതൂർ പൂവക്കോട് സ്വദേശി പടിഞ്ഞാറകത്ത് മുർതസ ഗുലാം ജീലാനി (28) ആണ് ചൊവാഴ്ച വൈകുന്നേരത്തോടെ മരിച്ചത്.

നാല് ദിവസങ്ങൾ മുമ്പ് ജീസാൻ ഈദാബിയിൽ ഒരു കടയുടെ ഗ്ലാഡിങ്ങ് ജോലിക്കിടയിലായിരുന്നു അപകടം. വീഴ്‌ചയിൽ തലക്കേറ്റ ശക്തമായ ക്ഷതം കാരണം അബോധാവസ്ഥയിലായിരുന്നു. അപകടം സംഭവിച്ച ഉടനെ ജീസാൻ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലയിൽ മേജർ ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഴു വർഷമായി പിതാവായ പടിഞ്ഞാറകത്ത് മൊയ്തീൻ മൗലവിക്ക് ഒപ്പം ജീസാൻ സാബിയയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സാധാരണ പിതാവിനോടൊപ്പമാണ് ജോലി ചെയ്യാറുള്ളതെങ്കിലും സംഭവ ദിവസം അദ്ദേഹത്തിന് പകരം മറ്റൊരു സഹപ്രവർത്തകനായിരുന്നു കൂടെ ഉണ്ടായിരുന്നത്.

രണ്ടു വർഷം മുൻപ് പിതാവിനോടൊപ്പം നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഐ.സി.എഫ് പ്രവർത്തകനായിരുന്നു. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജീസാനിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.

മാതാവ്: ഫാത്തിമ, ഭാര്യ: സഫീദ, മകൾ: മുജ്തബ. മരണാന്തര നടപടി ക്രമങ്ങളുമായി ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻ്റ് ശമീർ അമ്പലപ്പാറ, ഖാലിദ് പട് ല, സലിം എടവണ്ണ, ആരിഫ് ഒതുക്കുങ്ങൽ എന്നിവർ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.