Posted On
date_range Updated On
date_range മലയാളി ഉംറ തീർഥാടകൻ മക്കയിൽ മരിച്ചു
മക്ക: ഉംറക്കെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു. കോഴിക്കോട് ചെങ്ങറ തോട്ടുമുക്കം പുതിയനിടത്ത് സ്വദേശികൈപ്പകശ്ശേരി ഹൈദറു (63) ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
മയ്യിത്ത് മക്കയിലെ കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ മക്കയിലെ സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.